ഈ ചിരി കണ്ടാലറിയാം താരസുന്ദരിയെ, ആളെ മനസിലായോ?  

ക്യൂട്ട് എന്ന വിശേഷണമാണ് ചിത്രം വാരിക്കൂട്ടിയത്
ഈ ചിരി കണ്ടാലറിയാം താരസുന്ദരിയെ, ആളെ മനസിലായോ?  

നം മയക്കും ചിരിയുമായി പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ താരസുന്ദരിയുടെ കുട്ടിക്കാലചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചിരിയിൽ നിന്നുതന്നെ പിടികിട്ടുന്ന ഈ താരം ബോളിവുഡിന്റെ എവർഗ്രീൻ താരങ്ങളിൽ ഒരാളായ കജോളാണ്. 

സിനിമ പശ്ചാതലത്തിൽ നിന്നും എത്തിയ കജോൾ ‘ബേഖുദി’ എന്ന ചിത്രത്തിലൂടെയാണ് ആദ്യം ക്യാമറയ്ക്ക് മുന്നിലെത്തിയതെങ്കിലും 1993ൽ പുറത്തിറങ്ങിയ ‘ബാസിഗർ’ ആയിരുന്നു ആദ്യ ഹിറ്റ്. കജോൾ-ഷാറൂഖ് ഹിറ്റ് ജോഡിയെ പ്രേക്ഷകർ നെഞ്ചേറ്റിയതും ഈ ചിത്രം മുതലാണ്. പിന്നീട് ഇരുവരും ചേർന്ന് ബോളിവുഡിന്റെ പ്രിയ താരജോഡികളായി. 

അജയ് ദേവ്ഗണുമായുള്ള വിവാഹശേഷം അഭിനയത്തിൽ നിന്നും ഒരു ബ്രേക്ക് എടുത്തെങ്കിലും വീണ്ടും കാജോൾ അഭിനയത്തിലേക്ക് തിരിച്ചെത്തി. നൈസ, യുഗ് എന്നിങ്ങനെ രണ്ടു മക്കളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. സമൂഹമാധ്യമങ്ങളിൽ സജീവമായ കാജോൾ ഇടയ്ക്ക് കുട്ടികളുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.

കജോൾ ആരാധകർ തുടങ്ങിയ ഒരു ഇൻസ്റ്റ​ഗ്രാം പേജിലാണ് താരത്തിന്റെ കുട്ടിക്കാല ചിത്രം എത്തിയത്. ക്യൂട്ട് എന്ന വിശേഷണമാണ് ചിത്രം വാരിക്കൂട്ടിയത്. 

 
 
 
 
 
 
 
 
 
 
 
 
 

Look at this cutie @kajol

A post shared by Queen Kajol Turkey @kajol (@queenkajol.turkey) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com