വിശ്വാസമില്ലാത്തവർക്കൊപ്പമുള്ള ജീവിതത്തേക്കാൾ നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നത്; പ്രണയനഷ്ടത്തെക്കുറിച്ച് നയൻതാര

പ്രണയനഷ്ടങ്ങളെല്ലാം അത്ര എളുപ്പമായിരുന്നില്ല എന്ന് തുറന്നു പറയുകയാണ് താരം
വിശ്വാസമില്ലാത്തവർക്കൊപ്പമുള്ള ജീവിതത്തേക്കാൾ നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നത്; പ്രണയനഷ്ടത്തെക്കുറിച്ച് നയൻതാര

ഭിനയിച്ച കഥാപാത്രങ്ങളെക്കാൾ സിനിമാറ്റിക്കായിരുന്നു ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ജീവിതം. താരത്തിന്റെ പ്രണയവും വിവാഹവുമെല്ലാം വാർത്തകളിൽ നിറഞ്ഞുനിന്നു. നടനും സംവിധായകനുമായ പ്രഭുദേവയുമായുള്ള ബന്ധമാണ് ഏറ്റവും ശ്രദ്ധ നേ‍ടിയത്. എന്നാൽ ഇതോടെ സിനിമയിൽ നിന്ന് ഇടവേളയെടുത്ത താരം തിരിച്ചെത്തിയത് തെന്നിന്ത്യയുടെ ലേഡി സൂപ്പർതാരമായിട്ടാണ്. ഇപ്പോൾ തെന്നിന്ത്യൻ സിനിമലോകത്തെ മുൻനിര താരമാണ് നയൻതാര. എന്നാൽ പ്രണയനഷ്ടങ്ങളെല്ലാം അത്ര എളുപ്പമായിരുന്നില്ല എന്ന് തുറന്നു പറയുകയാണ് താരം. ഒരു അഭിമുഖത്തിലാണ് നയൻസിന്റെ തുറന്നു പറച്ചിൽ. 

‘വിശ്വാസമില്ലാത്ത സ്ഥലത്ത് സ്നേഹം നിലനിൽക്കില്ല. വിശ്വസിക്കാൻ കഴിയാത്ത ഒരാൾക്കൊപ്പം ജീവിക്കുന്നതിനെക്കാൾ നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ എന്റെ മുൻകാല ബന്ധങ്ങൾ അവസാനിപ്പിച്ചു.’ വേര്‍പിരിയല്‍ അത്ര എളുപ്പമായിരുന്നില്ലെന്നും തന്റെ കരിയറും സിനിമയിലെ സുഹൃത്തുക്കളുമാണ് ആ സങ്കടങ്ങളില്‍ നിന്നൊക്കെ കര കയറാന്‍ തന്നെ സഹായിച്ചതെന്നും നടി പറഞ്ഞു.

തമിഴിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് പ്രഭുദേവയുമായി നയൻതാര പ്രണയത്തിലാവുന്നത്. എന്നാൽ ഇരുവരുടേയും വിവാഹവാർത്തകൾക്കിടയിലാണ് വേർപിരിയൽ വാർത്ത പുറത്തുവരുന്നത്. തമിഴിൽ അരങ്ങേറിയതിന് പിന്നാലെ നയൻതാരയു‌ടെ പേര് ചേർത്തുകെട്ടിയിരുന്നത് നടൻ ചിമ്പുവിനൊപ്പമായിരുന്നു. എന്നാൽ അതിന് അധികം കാലം നിലനിൽക്കാനായില്ല. ഇപ്പോൾ സംവിധായകൻ വിഘ്നേഷ് ശിവനുമായി പ്രണയത്തിലാണ് താരം. വിഘ്നേഷിന്റെ ഞാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയാണ് താരപദവിയിലേക്ക് നയൻതാര വീണ്ടും എത്തുന്നത്. നാലു വർഷത്തെ ഇരുവരുടേയും പ്രണയം ആഘോഷമാക്കുകയാണ് ആരാധകർ. വിഘ്നേഷിന്റേയും നയൻതാരയുടേയും വിവാഹത്തിനായി കാത്തിരിക്കുകയാണ് സിനിമ ലോകം ഒന്നടങ്കം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com