'അച്ഛൻ ഒരിക്കലും ഞങ്ങൾക്കൊപ്പം ഉണ്ടാവില്ലെന്നറിയാം, ആ സ്നേഹം മരിക്കില്ല'; കുറിപ്പുമായി ഭാവന

മാതാപിതാക്കളുടെ വിവാഹ ഫോട്ടോ ഉൾപ്പടെ നിരവധി ചിത്രങ്ങൾക്കൊപ്പമാണ് കുറിപ്പ്
'അച്ഛൻ ഒരിക്കലും ഞങ്ങൾക്കൊപ്പം ഉണ്ടാവില്ലെന്നറിയാം, ആ സ്നേഹം മരിക്കില്ല'; കുറിപ്പുമായി ഭാവന

ച്ഛന്റേയും അമ്മയുടേയും വിവാഹവാർഷിക ദിനത്തിൽ വികാരഭരിതമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ ഇഷ്ടതാരം ഭാവന.മാതാപിതാക്കളുടെ വിവാഹ ഫോട്ടോ ഉൾപ്പടെ നിരവധി ചിത്രങ്ങൾക്കൊപ്പമാണ് കുറിപ്പ്. അച്ഛൻ കൂടെയില്ലാത്തതിന്റെ ദുഃഖവും താരം പങ്കുവെക്കുന്നുണ്ട്. 

‘ഇത്രയും സ്നേഹം നിറഞ്ഞ അച്ഛനെയും അമ്മയെയും തന്ന് എന്റെ ജീവിതം അനുഗ്രഹീതമാക്കിയതിന് ആരോട് നന്ദി പറയണമെന്ന് അറിയില്ല. സത്യന്ധമായ സ്നേഹം നിങ്ങളിൽ നിന്നാണ് കണ്ടു, അതെന്റെ മനസിനെ സന്തോഷിപ്പിച്ചു. ഒരു മകളെന്ന നിലയിൽ നിങ്ങളിലെ പൂർണത ഞാൻ കണ്ടിട്ടുണ്ട്. ഐ ലവ് യു. അച്ഛാ, ഞങ്ങളുടെ കൂടെ ഇനിയുണ്ടാവില്ലെന്ന് അറിയാം.  പക്ഷേ അച്ഛനോടുള്ള ഞങ്ങളുടെ സ്നേഹം ഒരിക്കലും മരിക്കില്ല. മിസ് യു അച്ഛാ.- ഭാവന കുറിച്ചു. 

ചെറുപ്പത്തിലെ ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ അമ്മയുടെ കയ്യിലിരിക്കുന്ന കുട്ടി താനല്ല ചേട്ടനാണ് എന്നാണ് താരം പറയുന്നത്. നിരവധി പേരാണ് അച്ഛനും അമ്മയ്ക്കും ആശംസകൾ അറിയിച്ചിരിക്കുന്നത്. ജി ബാലചന്ദ്രൻ മേനോനും പുഷ്പ മേനോനുമാണ് ഭാവനയുടെ മാതാപിതാക്കൾ. 2015 സെപ്റ്റംബറിലാണ് ബാലചന്ദ്രൻ മരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com