സൽമാന്റെ ലോക്ക്ഡൗൺ കാമുകിക്കൊപ്പം; ലൂലിയയുടെ ലൈവ് ഷോയിലേക്ക് താരത്തിന്റെ അപ്രതീക്ഷിത എൻട്രി; വൈറലായി വിഡിയോ

വീട്ടിലിരുന്ന് ലൈവായി പരിപാടി അവതരിപ്പിക്കുകയായിരുന്ന ലൂലിയയുടെ ഷോയിലേക്ക് അപ്രതീക്ഷിതമായി സൽമാൻ കയറി വരുകയായിരുന്നു
സൽമാന്റെ ലോക്ക്ഡൗൺ കാമുകിക്കൊപ്പം; ലൂലിയയുടെ ലൈവ് ഷോയിലേക്ക് താരത്തിന്റെ അപ്രതീക്ഷിത എൻട്രി; വൈറലായി വിഡിയോ

ബോളിവുഡിലെ സൂപ്പർ ബാച്ചിലറാണ് സൽമാൻ ഖാൻ. നിരവധി ബോളിവുഡ് സുന്ദരികൾക്കൊപ്പം താരത്തിന്റെ പേര് ഉയർന്നു കേൾക്കാറുണ്ട്. റുമേനിയന്‍ ടെലിവിഷന്‍ അവതാരക ലൂലിയ വന്റൂരിനാണം താരത്തിന്റെ ഇപ്പോഴത്തെ കാമുകി. അടുത്തിടെ ഇരുവരുടേയും ബന്ധം തകർന്നു എന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ ഇപ്പോഴും ഇവർ ഒന്നിച്ചാണ് എന്നതിന് തെളിവു പുറത്തുവന്നിരിക്കുകയാണ്. വീട്ടിലിരുന്ന് ലൈവായി പരിപാടി അവതരിപ്പിക്കുകയായിരുന്ന ലൂലിയയുടെ ഷോയിലേക്ക് അപ്രതീക്ഷിതമായി സൽമാൻ കയറി വരുകയായിരുന്നു. 

ലൂലിയ പരിപാടി അവതരിപ്പിക്കുകയാണ് എന്നറിയാതെയാണ് താരം പിറകിലൂടെ എത്തിയത്. അടുത്തേക്കെത്തിയ താരത്തിനോട് ലൂലിയ നീങ്ങി നിൽക്കാൻ ആം​ഗ്യം കാണിക്കുന്നതും കാണാം. സൽമാൻ മാറിയതിന് പിന്നാലെ കള്ളം പിടിച്ചതുപോലുള്ള ലൂലിയയുടെ ചിരിയും ആരാധകരുടെ മനസു കീഴടക്കുകയാണ്. തങ്ങളുടെ ഇഷ്ടതാരം കാമുകിക്കൊപ്പം ഒന്നിച്ചാണ് താമസിക്കുന്നത് എന്നറിഞ്ഞത് ആരാധകർ സന്തോഷത്തിലാക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com