'ചേച്ചിയുടെ അക്കൗണ്ട് കളഞ്ഞ ട്വിറ്റർ ഇന്ത്യയിൽ വേണ്ട'; രാജ്യത്ത് പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം തുടങ്ങണമെന്ന് കങ്കണ

രാജ്യത്ത് ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ അടച്ചു പൂട്ടണമെന്നും പകരും ഇന്ത്യയുടേതു മാത്രമായ ബദൽ സംവിധാനം കൊണ്ടുവരുണം എന്നുമാണ് കങ്കണ പറയുന്നത്
'ചേച്ചിയുടെ അക്കൗണ്ട് കളഞ്ഞ ട്വിറ്റർ ഇന്ത്യയിൽ വേണ്ട'; രാജ്യത്ത് പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം തുടങ്ങണമെന്ന് കങ്കണ

ഹോദരിയുടെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തതിന് പിന്നാലെ രാജ്യത്തുനിന്ന് ട്വിറ്റർ ഇല്ലാതാക്കണം എന്ന  ആവശ്യവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വിഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് മതസ്പർധ വളർത്തുന്നുവെന്ന് കണ്ടെത്തി രം​ഗോലിയുടെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തത്. മുസ്ലീങ്ങളെ എപ്പോഴും രം​ഗോലി ആക്രമിക്കുകയാണെന്ന് വ്യക്തമാക്കിക്കൊണ്ട് നിരവധി സെലിബ്രിറ്റികളും രം​ഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് വിമർശകർക്ക് മറുപടിയുമായി താരം എത്തിയത്. 

രാജ്യത്ത് ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ അടച്ചു പൂട്ടണമെന്നും പകരും ഇന്ത്യയുടേതു മാത്രമായ ബദൽ സംവിധാനം കൊണ്ടുവരുണം എന്നുമാണ് കങ്കണ പറയുന്നത്. വീഡിയോയില്‍ കങ്കണ സൂസന്‍ ഖാന്റെ സഹോദരി, ജ്വല്ലറി ഡിസൈനര്‍ ഫറ ഖാന്‍ അലി, റീമ കഗ്ട്ടി എന്നിവരെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. താനും തന്റെ സഹോദരിയും ഇന്ത്യയില്‍ വര്‍ഗീയത സൃഷ്ടിക്കുന്നുവെന്ന പേരില്‍ വ്യാജ പ്രചരണങ്ങളുണ്ടാക്കിയത് ഇവരാണെന്നും കങ്കണ ആരോപിക്കുന്നു.

കൊറോണ വൈറസ് ബാധിച്ച് ഒരു ജമാഅത്തി മരിച്ചതിനു പിന്നാലെ അവരുടെ കുടുംബാംഗങ്ങളെ പരിശോധിക്കാന്‍ ചെന്ന ഡോക്ടര്‍മാരെയും പോലീസിനെയും ഒരു സംഘം ആക്രമിച്ചിരുന്നു. ഈ വാർത്തയെക്കുറിച്ചായിരുന്നു രം​ഗോലിയുടെ ട്വീറ്റ്.  ഈ മുല്ലമാരെയും സെക്കുലാര്‍ മാധ്യമങ്ങളെയും നിരത്തി നിര്‍ത്തി വെടിവെച്ചു കൊല്ലണം എന്നാണ് അവർ കുറിച്ചത്. എന്നാൽ മൊറാദാബാദില്‍ അന്ന് ഡോക്ടര്‍മാരെയും പോലീസുകാരെയും ആക്രമിച്ചവരെ കൊല്ലണമെന്നാണ് രംഗോലി ട്വീറ്റ് ചെയ്തതെന്നും അതല്ലാതെ പ്രത്യേക സമുദായത്തെ മുഴുവന്‍ ഇല്ലാതാക്കണമെന്നൊന്നും പറഞ്ഞില്ലെന്നും കങ്കണ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com