നാരങ്ങാവെള്ളം തന്ന് അമ്മ, ചീത്തവിളിച്ച് അമ്മൂമ്മ; കമുകുംചേരി മോഡൽ ഫോട്ടോഷൂട്ടുമായി അനുശ്രീ

അച്ഛനും അമ്മയും അമ്മൂമ്മയും സഹോദരനുമൊക്കെയാണ് പക്കാ ഹോംമേഡാണ് താരത്തിന്റെ ഷോട്ടോഷൂട്ട്
നാരങ്ങാവെള്ളം തന്ന് അമ്മ, ചീത്തവിളിച്ച് അമ്മൂമ്മ; കമുകുംചേരി മോഡൽ ഫോട്ടോഷൂട്ടുമായി അനുശ്രീ

ലോക്ക്ഡൗണിൺ വീടിനുള്ളിൽ ആഘോഷിക്കുകയാണ് നടി അനുശ്രീ. ടിക് ടോക്കും ഫോട്ടോഷൂട്ടുമൊക്കെയായി താരം തിരക്കിലാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് അനുശ്രീയുടെ കമുകുംചേരി മോഡൽ ഫോട്ടോഷൂട്ടാണ്. അച്ഛനും അമ്മയും അമ്മൂമ്മയും സഹോദരനുമൊക്കെയാണ് പക്കാ ഹോംമേഡാണ് താരത്തിന്റെ ഷോട്ടോഷൂട്ട്. 

ബ്ലാക്ക് ഷോട്ട് ഡ്രസിൽ വീടിനു മുന്നിലാണ്  ഷൂട്ടിങ് ലോക്കേഷൻ. കാറിന് മുന്നിൽ നിന്ന് സ്റ്റൈലായി പോസ് ചെയ്യുകയാണ് താരം. സംഭവം ഹിറ്റാക്കുന്നത് ഷൂട്ടിന് സഹായം നൽകിയ വീട്ടുകാരുടെ സഹകരണമാണ്. ഓരോരുത്തരുടേയും പിന്തുണ വ്യക്തമാക്കിക്കൊണ്ടാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

ലോക്ക്ഡൗണ്‍ സമയത്ത് വീട്ടുവളപ്പില്‍ ഒരു കമുകുഞ്ചേരി മോഡല്‍ ഫോട്ടോഷൂട്ട് . ഫോട്ടോ എടുത്തത് മഹേഷ് ഭായി, ലെമണ്‍ ജ്യൂസിന് കടപ്പാട് അമ്മ, മേല്‍നോട്ടം അച്ഛന്‍, ബാക്ക്ഗ്രൗണ്ടിലുള്ള വാഹനം സെറ്റ് ചെയ്തത് സഹോദരന്‍ അനൂപ്, അസിസ്റ്റന്‍ന്‍റ് ചേട്ടത്തിയമ്മ, പിന്നണിയിലെ ചീത്ത വിളികള്‍ അമ്മൂമ്മ, സുരക്ഷാ മേല്‍നോട്ടം പട്ടിക്കുട്ടി ജൂലി- എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങൾ. 

എന്നാൽ താരത്തിന്റെ ഡ്രസ്സിങ്ങിനെ വിമർശിച്ച് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ഇത്തരം സ്റ്റൈലിഷ് വേഷങ്ങളല്ല ട്രെഡീഷണൽ വേഷങ്ങളാണ് അനുശ്രീയ്ക്ക് ചേരുന്നത് എന്നാണ് അവർ പറയുന്നത്. പുറകിൽ നിന്ന് ചീത്തവിളിക്കുന്ന അമ്മൂമ്മയെ പിന്തുണയ്ക്കുന്നവരും നിരവധിയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com