പ്രധാനമന്ത്രിയാകാൻ‌ ആ​ഗ്രഹമുണ്ടോ?; ബി​ഗ് ബിയോട് ആരാധകൻ; താരത്തിന്റെ മറുപടി ഇങ്ങനെ

1984 ല്‍ അലഹബാദില്‍ നിന്ന് അദ്ദേഹം ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നു
പ്രധാനമന്ത്രിയാകാൻ‌ ആ​ഗ്രഹമുണ്ടോ?; ബി​ഗ് ബിയോട് ആരാധകൻ; താരത്തിന്റെ മറുപടി ഇങ്ങനെ


സോഷ്യൽ മീഡിയയിൽ ആക്റ്റീവാണ് ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ. തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ആരാധകരും താരം പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം തന്റെ ബ്ലോ​ഗ് 12 വർഷം പൂർത്തിയാക്കിയതും ആരാധകർക്കൊപ്പം ബി​ഗ് ബി ആഘോഷിച്ചിരുന്നു. ബ്ലോ​ഗിനെക്കുറിച്ചുള്ള കുറിപ്പാണ് താരം പങ്കുവെച്ചത്. എന്നാൽ അതിനിടെ ഒരു ആരാധകന്റെ ചോദ്യമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

താങ്കള്‍ എപ്പോഴെങ്കിലും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിച്ചിട്ടുണ്ടോ ? എന്നായിരുന്നു ആരാധകന്റെ ചോദ്യം. 'രാവിലെ ശുഭകാര്യങ്ങള്‍ പറയൂ' എന്നായിരുന്നു ഇതിന് മറുപടിയായി താരം കുറിച്ചത്. രാഷ്ട്രീയത്തിലേക്ക് വരുമോ എന്ന് ചോദിച്ച് നിരവധി ആരാധകരും എത്തുന്നുണ്ട്. 1984 ല്‍ അലഹബാദില്‍ നിന്ന് അദ്ദേഹം ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നു. വലിയ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com