ടെലിവിഷൻ താരം ഷാബുരാജ് അന്തരിച്ചു 

ഹൃദയഘാതത്തെ തുടർന്നായിരുന്നു അന്ത്യം
ടെലിവിഷൻ താരം ഷാബുരാജ് അന്തരിച്ചു 

ടെലിവിഷൻ താരവും മിമിക്രി കലാകാരനുമായ ഷാബുരാജ് അന്തരിച്ചു. ഹൃദയഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കൊല്ലത്തെ ആശുപത്രിയിൽ വച്ചായിരുന്നു മരണം. ഇന്നലെ വൈകിട്ടാണ് ഷാബുരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

കോമഡി റിയാലിറ്റി ഷോ പരിപാടികളിലൂടെ ശ്രദ്ധേയനാണ് ഷാബുരാജ്. ഷാബുരാജിന്റെ ചികിത്സയ്ക്കായി പണം കണ്ടെത്താനുള്ള ശ്രമങ്ങളിലായിരുന്നു സുഹൃത്തുക്കൾ. അതിനിടയിലാണ് അപ്രതീക്ഷിത വേർപാട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com