രണ്ടു കുട്ടികള്‍, വളര്‍ത്തുനായ, ഭര്‍ത്താവ്; 25 വര്‍ഷങ്ങള്‍ക്കിപ്പുറം പറഞ്ഞതെല്ലാം അങ്ങനെതന്നെ, ട്വിങ്കിള്‍ ഖന്ന 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st April 2020 05:20 PM  |  

Last Updated: 21st April 2020 05:20 PM  |   A+A-   |  

Twinkle-Khanna

 

രുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ ഇമെയില്‍ ചാറ്റിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് താരം ട്വിങ്കിള്‍ ഖന്ന. ചാറ്റില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം നിങ്ങള്‍ ആരാകും എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ട്വിങ്കിള്‍ ഇതില്‍ എടുത്തുകാട്ടുന്നത്. ആ ചോദ്യത്തിന് താന്‍ നല്‍കിയ ഉത്തരം സത്യമായെന്നാണ് താരം ചൂണ്ടിക്കാണിക്കുന്നത്. 

'പത്തുവര്‍ഷം കഴിയുമ്പോള്‍ ഞാന്‍ കൃഷിയിടത്തില്‍ രണ്ടു കുട്ടികള്‍ക്കും ഒരു വളര്‍ത്തുനായക്കും ഒപ്പം ഇരിക്കുകയാരിക്കുമെന്നാണ് കരുതുന്നത്. ചിലപ്പോള്‍ ഭര്‍ത്താവും കാണും.' 1995ല്‍ ആരാധകരുമായ ചാറ്റ് ചെയ്തപ്പോള്‍ ട്വിങ്കിള്‍ നല്‍കിയ ഉത്തരം ഇതാണ്. 

ഇതുപോലെ പിന്നീടുള്ള ചോദ്യങ്ങള്‍ക്ക് ട്വിങ്കില്‍ ഉത്തരം നല്‍കിയിരിക്കുന്നതും സ്‌ക്രീന്‍ഷോട്ടില്‍ കാണാം. അന്നത്തെ വിനോദങ്ങളെ കുറിച്ച് ചോദിച്ച ആരാധകനോട് ധാരാളം വായിക്കാറുണ്ടെന്നും സുഹൃത്തുക്കള്‍ക്കൊപ്പം സിനിമയ്ക്കും ബീച്ചിലും പോകുമെന്നുമായിരുന്നു ഉത്തരം. മെഴുകുതിരി നിര്‍മാണവും ഹോബിയായി പറഞ്ഞിരുന്നു.' 

'ഇത് എന്റെ ആദ്യത്തെ ലൈവ് ചാറ്റിന്റെ ട്രാന്‍സ്‌ക്രിപ്റ്റാണ്. 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് കാണുമ്പോള്‍ എനിക്ക് രണ്ട്  കുട്ടികളും ഒരു ഭര്‍ത്താവും ഒരു വളര്‍ത്തു നായയും ഉണ്ട്. മറ്റ് വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല, ഇന്നും ഞാന്‍ വായിക്കാറുണ്ട്, കാല് ഇപ്പോഴും ഒടിയാറുണ്ട്.' ട്വിങ്കിള്‍ കുറിച്ചു. ഈ ചാറ്റ് നടന്ന് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ട്വിങ്കിളും നടന്‍ അക്ഷയ് കുമാറും വിവാഹിതരായത്.