സാമ്പത്തിക സ്രോതസ്സുകൾ കുറഞ്ഞു, ലോൺ എടുത്തും സഹായമെത്തിക്കും: പ്രകാശ് രാജ് 

പ്രകാശ്‌രാജ് ഫൗണ്ടേഷന്‍ നേതൃത്വം നല്‍കുന്ന പ്രവര്‍ത്തനങ്ങളിലൂടെയാണ് സഹായം എത്തിക്കുന്നത്
സാമ്പത്തിക സ്രോതസ്സുകൾ കുറഞ്ഞു, ലോൺ എടുത്തും സഹായമെത്തിക്കും: പ്രകാശ് രാജ് 

കോവിഡ് 19നെ ചെറുക്കാൻ രാജ്യത്താകമാനം ലോക്ക്ഡൗൺ‌ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജീവിതം വഴിമുട്ടിയവർ നിരവധിയാണ്. ദിവസവേതനക്കാരും കരാർ ജോലിക്കാരുമെല്ലാം ദിവസങ്ങൾ തള്ളിനീക്കാൻ പാടുപെടുകയാണ്. ഇത്തരം ആളുകളെ സഹായിക്കാൻ മുന്നോട്ടുവന്നവരിൽ ഒരാളാണ് നട‌ൻ പ്രകാശ് രാജ്. പ്രകാശ്‌രാജ് ഫൗണ്ടേഷന്‍ നേതൃത്വം നല്‍കുന്ന പ്രവര്‍ത്തനങ്ങളിലൂടെയാണ് സഹായം എത്തിക്കുന്നത്. 

വരും ദിനങ്ങളിൽ ലോൺ എടുത്തിട്ടാണെങ്കിലും സഹായം ആവശ്യമുള്ളവരുടെ അരികിലേക്ക് എത്തുമെന്ന് പറയുകയാണ് താരം. തന്റെ സാമ്പത്തിക ശ്രോതസ്സുകളെല്ലാം കുറയുകയാണെന്നും ബാങ്ക് ലോൺ എടുത്താണെങ്കിലും സഹായം എത്തിക്കുമെന്നുമാണ് ട്വിറ്ററിൽ അദ്ദേഹം കുറിച്ചിരിക്കുന്നത്. 

"എന്റെ സാമ്പത്തിക സ്രോതസ്സുകളെല്ലാം കുറയുകയാണ്. എങ്കിലും ലോണെടുത്തായാലും ഞാന്‍ സഹായിക്കും. കാരണം എനിക്കറിയാം എനിക്കിനിയും സമ്പാദിക്കാം. ഈ ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ അല്പം മനുഷ്യപ്പറ്റാണ് ആവശ്യമെന്നു തോന്നുന്നു. നമുക്കിതിനെ ഒരുമിച്ച് നേരിടാം. പൊരുതി ജയിക്കാം", പ്രകാശ് രാജ് ട്വീറ്റിൽ കുറിച്ചു. 

ഒപ്പം ജോലി ചെയ്യുന്നവർക്കായി തന്റെ കയ്യില്‍ ഉണ്ടായിരുന്ന സമ്പാദ്യം മാറ്റി വച്ച വ്യക്തിയാണ് പ്രകാശ് രാജ്. ദിവസക്കൂലിയില്‍ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്ക് മുന്‍കൂറായി ശമ്പളം നൽകുകയും പ്രൊഡക്‌ഷൻ ഹൗസിലെ സഹപ്രവർത്തകർക്കടക്കം മെയ് വരെയുള്ള സാലറി നൽകുകയുണ്ടായി.ലോക്ഡൗണിനെത്തുടര്‍ന്നു ബുദ്ധിമുട്ടുന്ന നിരവധി കുടുംബങ്ങളെ സഹായിക്കുകയാണ് പ്രകാശ് രാജ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com