വിജയുടെ മാത്രമല്ല മകന്റേയും വില്ലനാകാൻ വിജയ് സേതുപതി; താരപുത്രന്റെ അരങ്ങേറ്റം റീമേക്ക് ചിത്രത്തിലൂടെ

തെലുങ്ക് ചിത്രം ഉപ്പേനയുടെ തമിഴ് റീമേക്കിലാണ് ജെയ്‌സണ്‍ അഭിനയിക്കുന്നത്
വിജയുടെ മാത്രമല്ല മകന്റേയും വില്ലനാകാൻ വിജയ് സേതുപതി; താരപുത്രന്റെ അരങ്ങേറ്റം റീമേക്ക് ചിത്രത്തിലൂടെ

സൂപ്പർതാരം വിജയുടെ വില്ലനായി വിജയ് സേതുപതി എത്തുന്ന മാസ്റ്ററിനായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ചിത്രത്തിന്റെ റിലീസ് അനിശ്ചിതകാലത്തേക്ക് നീട്ടിയിരിക്കുകയാണ്. ഇപ്പോൾ ആരാധകരെ ആവേശം കൊള്ളിച്ചുകൊണ്ട് മറ്റൊരു വാർത്ത എത്തുകയാണ്. വിജയുടെ മകൻ ജെയ്സൺ സഞ്ജയ് നായകനായി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. വിജയ് സേതുപതി തന്നെയാണ് താരപുത്രന്റേയും വില്ലനായി എത്തുക. 

തെലുങ്ക് ചിത്രം ഉപ്പേനയുടെ തമിഴ് റീമേക്കിലാണ് ജെയ്‌സണ്‍ അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ വിജയ് സേതുപതി വില്ലനായി അഭിനയിച്ചിരുന്നു.  മാസ്റ്ററിന്റെ സെറ്റില്‍ വച്ച് ഇതേപ്പറ്റി ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. വിജയ് സേതുപതി തന്നെയാവും ചിത്രം നിർമിക്കുന്നത്. ഇപ്പോള്‍ കാനഡയില്‍ ഫിലിംസ്റ്റഡീസ് പഠനത്തിന്റെ തിരക്കുകളിലാണ് ജെയ്‌സണ്‍. നാട്ടിലേക്ക് തിരിച്ചെത്തിയ ശേഷം താരപുത്രൻ അഭിനയത്തിലേക്ക് ചുവടുവെക്കുമെന്നാണ് പറയപ്പെടുന്നത്. 

ഉപ്പേന സംവിധാനം ചെയ്ത ബുചി ബാബു സന തന്നെയാണ് തമിഴ് റീമേക്കും ഒരുക്കുക. കടലിന്റെ പശ്ചാത്തലത്തിലുള്ള പ്രണയകഥ പ്രമേയമാക്കുന്ന ചിത്രം കൊറോണ വൈറസ് പ്രശ്‌നങ്ങള്‍ ഒഴിഞ്ഞാല്‍ റിലീസാകും. ചിരഞ്ജീവിയുടെ അനന്തിരവന്‍ പഞ്ച വൈഷ്ണവ് തേജ് ആണ് നായകനാകുന്നത്. കൃതി ഷെട്ടിയാണ് നായികയും. മെയ് 2നാണ് ചിത്രം റിലീസാകേണ്ടിയിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com