അമ്മയ്ക്ക് വട്ടായോ എന്ന് എന്റെ മക്കൾ ചിന്തിക്കുന്നുണ്ടാകും; ക്രേസി ഡാൻസുമായി സമീറ റെഡ്ഡി; വിഡിയോ

ടീഷർട്ടും സാരിയും അണിഞ്ഞ് മാറി മാറിയാണ് താരത്തിന്റെ ഡാൻസ്
അമ്മയ്ക്ക് വട്ടായോ എന്ന് എന്റെ മക്കൾ ചിന്തിക്കുന്നുണ്ടാകും; ക്രേസി ഡാൻസുമായി സമീറ റെഡ്ഡി; വിഡിയോ

സിനിമയിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ് സമീറ റെഡ്ഡിക്ക്. ഭർത്താവിനും അമ്മയ്ക്കും മക്കൾക്കൊപ്പവുമൊക്കെ നിരവധി വിഡിയോകളാണ് താരം ആരാധകരുമായി പങ്കുവെക്കുന്നത്. ഇപ്പോൾ ശ്രദ്ധനേടുന്നത് താരത്തിന്റെ പുതിയ വിഡിയോ ആണ്. രസകരമായി ഡാൻസ് ചെയ്യുകയാണ് സമീറ. 

ടീഷർട്ടും സാരിയും അണിഞ്ഞ് മാറി മാറിയാണ് താരത്തിന്റെ ഡാൻസ്. സമീറ ഡാൻസ് ചെയ്യുമ്പോൾ പിന്നിൽ മക്കൾ കളിക്കുന്നതും വിഡിയോയിൽ കാണാം. രസകരമായി അടിക്കുറിപ്പിനൊപ്പമാണ് വിഡിയോ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. ബാക്ക്​ഗ്രൗണ്ടിൽ നിൽക്കുന്ന എന്റെ മക്കൾ അമ്മയ്ക്ക് വട്ടായോ എന്നാവും ചിന്തിക്കുക എന്നാണ് താരം കുറിച്ചത്. 

ലോക്ക്ഡൗണിനെ തുടർന്ന് വീടിൽ ഇരിക്കുന്നതിന്റെ ബുദ്ധിമുട്ടൊന്നും സമീറയ്ക്കും കുടുംബത്തിനുമില്ല. ഓരോ നിമിഷവും ആഘോഷമാക്കുകയാണ് ഇവർ. നിരവധി ഫോട്ടോകളാണ് ലോക്ക്ഡൗൺ ദിനങ്ങളിൽ താരം പങ്കുവെച്ചത്. ഭർത്താവിനൊപ്പമുള്ള വിഡിയോയും സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com