ഇര്‍ഫാന്‍ ഖാന്റെ അമ്മ അന്തരിച്ചു; സംസ്കാരചടങ്ങുകളിൽ പങ്കെടുക്കാനാകാതെ നടൻ 

ലോക്ക്ഡൗണിൽ മുംബൈയിൽ ആയതിനാൽ ഇർഫാന് സംസ്കാരചടങ്ങുകളിൽ പങ്കെടുക്കാനായില്ല
ഇര്‍ഫാന്‍ ഖാന്റെ അമ്മ അന്തരിച്ചു; സംസ്കാരചടങ്ങുകളിൽ പങ്കെടുക്കാനാകാതെ നടൻ 

ജയ്പുർ: ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്റെ അമ്മ സെയ്ദാ ബീഗം അന്തരിച്ചു. 85 വയസ്സായിരുന്നു. പ്രായാധിക്യത്തെ തുടർന്നുള്ള അസുഖങ്ങളാൽ ഏറെനാളായി ചികിത്സയിലായിരുന്നു. 

ഇന്നലെ രാവിലെ ജയ്‌പൂരിലെ വീട്ടിൽവച്ചായിരുന്നു സയീദയുടെ മരണം. വെെകീട്ടോടെ സംസ്‌കാരചടങ്ങുകൾ പൂർത്തിയായി. ലോക്ക്ഡൗണിൽ മുംബൈയിൽ ആയതിനാൽ ഇർഫാന് സംസ്കാരചടങ്ങുകളിൽ പങ്കെടുക്കാനായില്ല. സാമൂഹിക അകലം പാലിച്ച് നിയന്ത്രണങ്ങളോടെയാണ് സംസ്‌കാരചടങ്ങുകൾ നടന്നതെന്നാണ് റിപ്പോർട്ടുകൾ.

ടോങ്കിലെ നവാബ് കുടുംബാംഗമാണ് കവയിത്രി കൂടിയായിരുന്ന സെയ്ദാ ബീഗം. ജയ്പൂരിലെ ബെനിവാള്‍ കാന്ത കൃഷ്ണ കോളനിയിലായിരുന്നു താമസം. സല്‍മാന്‍, ഇമ്രാന്‍ എന്നിവരാണ് മറ്റ് മക്കള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com