ജവാന്മാരെപ്പോലെ അവരും പോരാടുകയാണ്, ആരോ​ഗ്യപ്രവർത്തകർക്ക് സഹായവുമായി വിദ്യാ ബാലൻ; വിഡിയോ

ആരോ​ഗ്യ പ്രവർത്തകർക്ക് 1000 വ്യക്തിഗത സുരക്ഷാ കിറ്റുകൾ സംഭാവന ചെയ്യാനൊരുങ്ങുകയാണ് താരം
ജവാന്മാരെപ്പോലെ അവരും പോരാടുകയാണ്, ആരോ​ഗ്യപ്രവർത്തകർക്ക് സഹായവുമായി വിദ്യാ ബാലൻ; വിഡിയോ

ന്ന് ലോകത്തെ തന്നെ ഏറ്റവും വലിയ പോരാളികളായി മാറുകയാണ് ആരോ​ഗ്യപ്രവർത്തകർ. ഓരോ ജീവനും സംരക്ഷിക്കാൻ വേണ്ടി രാത്രിയും പകലുമെന്ന് വ്യത്യാസമില്ലാതെ കഷ്ടപ്പെടുകയാണ് അവർ. എന്നാൽ അവർക്ക് ആവശ്യമായ സുരക്ഷ ഒരുക്കുക എന്നത് നമ്മൾ ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ്. ഇപ്പോൾ ആരോ​ഗ്യപ്രവർത്തകർക്ക് സഹായവുമായി എത്തുകയാണ് ബോളിവുഡ് നടി വിദ്യാ ബാലൻ. 

ആരോ​ഗ്യ പ്രവർത്തകർക്ക് 1000 വ്യക്തിഗത സുരക്ഷാ കിറ്റുകൾ സംഭാവന ചെയ്യാനൊരുങ്ങുകയാണ് താരം. ഫേയ്സ്ബുക്കിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് താരം സഹായം വാ​ഗ്ദാനം ചെയ്തത്. അതിർത്തിയിൽ ജവാന്മാർ പോരാട്ടം നടത്തുന്നതുപോലെയാണ് ആരോ​ഗ്യപ്രവർത്തകർ എന്നാണ് താരം പറയുന്നത്. 

“നമ്മുടെ സ്വാതന്ത്ര്യത്തിനും സുരക്ഷയ്ക്കും വേണ്ടി അതിർത്തിയിൽ പോരാടുന്ന ജവന്മാരെ പോലെയാണ് ആരോഗ്യപ്രവർത്തകർ കൊവിഡ് 19നെതിരെ യുദ്ധം ചെയ്യുന്നത്. നമ്മുടെ സൈനികരെ യുദ്ധത്തിന് സജ്ജരാക്കുന്നതുപോലെ നമ്മുടെ മെഡിക്കൽ സ്റ്റാഫുകൾക്കും അത് ചെയ്യണം. നമ്മുടെ ഡോക്ടർമാർ, നഴ്സുമാർ,  എന്നിവരുടെ ദൈനംദിന ജോലികളിൽ പിപിഇ കിറ്റിന്റെ കുറവുണ്ട്. ഈ രീതി മാറ്റുന്നതിന് എന്നോടൊപ്പം ചേരൂ. രാജ്യത്തുടനീളമുള്ള മെഡിക്കൽ സ്റ്റാഫുകൾക്ക് ഞാൻ 1000 പിപിഇ കിറ്റുകൾ സംഭാവന ചെയ്യുന്നു“ വിദ്യാ ബാലൻ പറ‍ഞ്ഞു.

ഇതിനോടകം നിരവധി ബോളിവുഡ് താരങ്ങളാണ് ഇതുവരെ ആരോ​ഗ്യപ്രവർത്തകർക്ക് സഹായവുമായി രം​ഗത്തെത്തിയിരിക്കുന്നത്. സൽമാൻ ഖാൻ, അജയ് ദേവ്ഗൺ, അക്ഷയ് കുമാർ, സോനു സൂദ്, സഞ്ജയ് ദത്ത് തുടങ്ങിയവരെല്ലാം സഹായം എത്തിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com