'മര്യാദയ്ക്ക് ​ഗോ കൊറോണ'; തോക്കു ചൂണ്ടി ജയസൂര്യ; ട്രോളുമായി ആരാധകർ

ഇപ്പോൾ ഹിറ്റാകുന്നത് കൊറോണയെ തുരത്താനുള്ള താരത്തിന്റെ പുത്തൻ ആക്ഷൻ ചിത്രമാണ്
'മര്യാദയ്ക്ക് ​ഗോ കൊറോണ'; തോക്കു ചൂണ്ടി ജയസൂര്യ; ട്രോളുമായി ആരാധകർ

ന്റെ സിനിമകളിലൂടെ മാത്രമല്ല സോഷ്യൽ മീഡിയയിലൂടെയും ആരാധകരെ രസിപ്പിക്കുന്ന താരമാണ് ജയസൂര്യ. മക്കൾക്കൊപ്പമുള്ള താരത്തിന്റെ പോസ്റ്റുകളെല്ലാം സൂപ്പർഹിറ്റാണ്. ഇപ്പോൾ ഹിറ്റാകുന്നത് കൊറോണയെ തുരത്താനുള്ള താരത്തിന്റെ പുത്തൻ ആക്ഷൻ ചിത്രമാണ്. കയ്യിൽ തോക്കു പിടിച്ച് കൊറോണയെ ഓടിക്കുകയാണ് താരം. 

മര്യാദയ്ക്ക് ​ഗോ കൊറോണ ​ഗോ എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. എന്തായാലും താരത്തിന്റെ പോസ്റ്റ് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. രസകരമായ ട്രോളുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്. മലയാളം സിനിമയിലെ ഹിറ്റ് ഡയലോ​ഗുകളെല്ലാം ജയസൂര്യയെ ട്രോളാൻ ആരാധകർ ഉപയോ​ഗിക്കുന്നുണ്ട്. അച്ഛനാടാ പറയുന്നത് തോക്ക് താഴെയിടടാ എന്നാണ് ഒരാളുടെ കമന്റ്. താങ്കളെ ബോംബെ അധോലോകത്തേക്ക് ക്ഷണിക്കുന്നതായും കമന്റുണ്ട്. തോക്ക് ചൂണ്ടിയിട്ട് കാര്യമില്ലെന്നും അടുക്കളയിൽ പോയി രണ്ട് പാത്രമെടുത്ത് കൊട്ടണമെന്നുമാണ് ചിലരുടെ ഉപദേശം. താരത്തിന്റെ തോക്ക് കണ്ട് കൊറോണ കീഴടങ്ങിയെന്നും കമന്റു ചെയ്യുന്നുണ്ട്. ലോക്ക്ഡൗണിനെ തുടർന്ന് വീട്ടിൽ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ആഘോഷമാക്കുകയാണ് താരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com