വെറുതെ ഇരുന്നപ്പോൾ തോന്നിയ ആ​ഗ്രഹം, സാരിയുടുത്ത് നിക്കിനൊപ്പം; പ്രിയങ്കയുടെ പുതിയ ചിത്രം  

വെള്ളയും നീലയും ഇടകലർന്ന സാരി ധരിച്ച് നിക്കിനൊപ്പമുള്ള ഒരു ചിത്രമാണ് പ്രിയങ്ക ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്
വെറുതെ ഇരുന്നപ്പോൾ തോന്നിയ ആ​ഗ്രഹം, സാരിയുടുത്ത് നിക്കിനൊപ്പം; പ്രിയങ്കയുടെ പുതിയ ചിത്രം  

'ഒരു പാട് തിരക്കുകളിൽ നിന്ന് വളരെ പെട്ടെന്നാണ് എല്ലാം തിരക്കും ഇല്ലാതായത്', ലോക്ക്ഡൗൺ തുടങ്ങിയ ആദ്യ ദിനങ്ങളിൽ തന്നെ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ഇപ്പോളിതാ ക്വാറന്റൈൻ നാളുകൾ നീളുമ്പോൾ എല്ലാവരെയും മിസ് ചെയ്യുന്നു എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരസുന്ദരി. പ്രിയങ്കയും ഭര്‍ത്താവും പോപ് ഗായകനുമായ നിക്ക് ജോനാസും ന്യൂയോര്‍ക്കില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. 

വീട്ടിൽ വെറുതെ ഇരുന്നപ്പോൾ തോന്നിയ ഒരു ആ​ഗ്രഹം സഫലമാക്കിയാണ് താരസുന്ദരി ആരാധകർക്ക് മുന്നിലെത്തിയിരിക്കുന്നത്. ഒരു സാരി ഉടുക്കണമെന്നായിരുന്നു താരത്തിന്റെ ആ​ഗ്രഹം. വെള്ളയും നീലയും ഇടകലർന്ന സാരി ധരിച്ച് നിക്കിനൊപ്പമുള്ള ഒരു ചിത്രമാണ് പ്രിയങ്ക ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. വീട്ടിൽ തന്നെ തുടരുകയാണെന്നും ഇതോടൊപ്പം താരം കുറിച്ചിട്ടുണ്ട്. 13 ലക്ഷത്തിലധികം പേരാണ് ഇതിനോടകം പ്രിയങ്കയുടെ പുതിയ ചിത്രത്തിന് ലൈക്കടിച്ചിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

Felt like wearing a saree. So I did...At home. Miss everyone. @nickjonas

A post shared by Priyanka Chopra Jonas (@priyankachopra) on

യുണിസെഫിന്റെ ഗുഡ്വില്‍ അംബാസഡര്‍ കൂടിയായ പ്രിയങ്ക കോവിഡ് 19നെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ശരിയായ അധികാരികളില്‍ നിന്ന് നേരിട്ട് അറിയാനുള്ള അവസരവും ഒരുക്കിയിരുന്നു. ലോകാരോഗ്യ സംഘടനയിലെ ഡോക്ടര്‍മാരുമായി നടത്തിയ ഇന്‍സ്റ്റഗ്രാം ടി.വി. ലൈവിലൂടെയായിരുന്നു പ്രിയങ്കയുടെ ഈ ശ്രമം. കൊറോണ വൈറസ് വായുവിലൂടെ പകരുമോ?, രോഗ മുക്തനായ ആള്‍ക്ക് വീണ്ടും കോറോണ വൈറസ് ബാധിക്കുമോ?, വാക്‌സിന്‍ കണ്ടുപിടിച്ചോ? തുടങ്ങിയ ചോദ്യങ്ങൾ താരം ചോദിക്കുകയും ഇതിന് വിദ​ഗ്ധർ മറുപടി പറയുകയുമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com