ആട്ട പാക്കറ്റിൽ 15,000രൂപ! ആമിർഖാന്റെ ട്വിസ്റ്റ് കഥ സത്യമോ? 

പാവപ്പെട്ടവര്‍ക്കായി താരം ഒരു കിലോ ആട്ട വിതരണം ചെയ്തെന്നും കവറുകൾക്കുള്ളിൽ 15,000 രൂപ വെച്ചിരുന്നു എന്നുമാണ് വിഡിയോയുടെ ഉള്ളടക്കം
ആട്ട പാക്കറ്റിൽ 15,000രൂപ! ആമിർഖാന്റെ ട്വിസ്റ്റ് കഥ സത്യമോ? 


ബോളിവുഡ് നടൻ ആമിർ ഖാൻ കോവിഡ് കാലത്ത് പാവപ്പെട്ടവർക്ക് സഹായഹസ്തവുമായി എത്തിയെന്ന പേരിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.  പാവപ്പെട്ടവര്‍ക്കായി താരം ഒരു കിലോ ആട്ട വിതരണം ചെയ്തെന്നും കവറുകൾക്കുള്ളിൽ 15,000 രൂപ വെച്ചിരുന്നു എന്നുമാണ് വിഡിയോയുടെ ഉള്ളടക്കം. 

'സിനിമയെ വെല്ലുന്ന ട്വിസ്റ്റുമായി ആമിർ ഖാൻ' എന്ന വിശേഷണത്തോടെ ആ ടിക്ക്ടോക്ക് വിഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. ഏപ്രില്‍ 23നാണ് ഡല്‍ല്‍ഹിയിലെ ദരിദ്രര്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശത്ത് ഒരു ട്രക്ക് വന്നത്. ഒരു കിലോ ആട്ട വിതരണം ചെയ്യാനാണ് ട്രക്ക് എത്തിയത്. എന്നാല്‍ ഒരു കിലോ ഒന്നിനും തികയില്ലെന്ന് കരുതിയ പലരും ഇത് വേണ്ടെന്നുവച്ചു. എന്നാല്‍ തീരെ അവശതയിലായിരുന്നവര്‍ ആട്ട വാങ്ങാനെത്തി. എന്നാല്‍ വീട്ടിലെത്തി പാക്കറ്റുകള്‍ തുറന്ന് നോക്കിയപ്പോള്‍ അവയില്‍ 15,000 രൂപ വീതം ഉണ്ടായിരുന്നെന്നാണ് വിഡിയോയില്‍ അവതാരകന്‍ പറയുന്നത്. ഓ

ഈ പ്രവര്‍ത്തിക്ക് പിന്നില്‍ നടന്‍ ആമിര്‍ ആണെന്നും അവതാരകന്‍ അവകാശപ്പെട്ടു. എന്നാല്‍ സംഭവത്തില്‍ നടന്റെ പങ്ക് ഇപ്പോഴും അവ്യക്തമാണ്. വിഡിയോയുടെ ആധികാരികത ഇനിയും ഉറപ്പായിട്ടില്ല. താന്‍ ചെയ്യുന്ന സഹായപ്രവര്‍ത്തികള്‍ പുറത്തുപറയാന്‍ വിമുഖത കാണിക്കുന്ന വ്യക്തിയാണ് ആമിര്‍. താരവുമായി അടുത്ത വൃത്തങ്ങളൊന്നും ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടുമില്ല. എന്നാല്‍ ചില ഫാക്ട് ചെക്കിങ്ങ് സൈറ്റുകള്‍ താരം ഇത്തരത്തിലുള്ള സഹായവിതരണം നടത്തിയിട്ടില്ലെന്ന കണ്ടെത്തലുമായി രംഗത്തെത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com