പ്രമുഖ നാടകകൃത്തും സിനിമാ തിരക്കഥാകൃത്തുമായ ബിജയ് മിശ്ര അന്തരിച്ചു

ആധുനിക തീയേറ്റര്‍ മൂവ്‌മെന്റിന്റെ മുന്‍നിരക്കാരിലൊരാളായിരുന്നു ബിജയ് മിശ്ര
പ്രമുഖ നാടകകൃത്തും സിനിമാ തിരക്കഥാകൃത്തുമായ ബിജയ് മിശ്ര അന്തരിച്ചു


ഭുവനേശ്വര്‍ : പ്രമുഖ നാടകകൃത്തും സിനിമാ തിരക്കഥാകൃത്തുമായ ബിജയ് മിശ്ര അന്തരിച്ചു. 83 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഭുവനേശ്വറിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

ഒഡീഷയിലെ ആധുനിക തീയേറ്റര്‍ മൂവ്‌മെന്റിന്റെ മുന്‍നിരക്കാരിലൊരാളായിരുന്നു ബിജയ് മിശ്ര. 1960 ല്‍ ജനനി എന്ന നാടകം രചിച്ചുകൊണ്ടാണ് ബിജയ് മിശ്ര രംഗപ്രവേശനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ടാറ്റാ നിരഞ്ജന എന്ന നാടകം ഏറെ പ്രശംസ പിടിച്ചുപറ്റുകയും നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുകയും ചെയ്തിട്ടുണ്ട്.

നിരവധി ദേശീയ, സംസ്ഥാന ബഹുമതികള്‍ ബിജയ് മിശ്രയ്ക്ക് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാനപ്രസ്ഥ എന്ന കൃതിയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡും ബിജയ് മിശ്രയ്ക്ക് ലഭിച്ചിട്ടുണ്ട്.

നിരവധി സിനിമകള്‍ക്കും ബിജയ് മിശ്ര തിരക്കഥ രചിച്ചിട്ടുണ്ട്. ജലഭര, രജനീഗന്ധ എന്നിവ ഹിറ്റ് സിനിമകളാണ്. 60 നാടകങ്ങളും 55 സിനിമകള്‍ക്ക് തിരക്കഥകളും ബിജയ് മിശ്ര ഒരുക്കിയിട്ടുണ്ട്. സിനിമാരംഗത്തെ സമഗ്ര സംഭാവനയ്ക്ക് കഴിഞ്ഞവര്‍ഷം ഒഡീഷ സര്‍ക്കാര്‍ ജയദേവ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. ബിജയ് മിശ്രയുടെ മരണത്തില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അനുശോചനം രേഖപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com