അക്ഷയ്ക്ക് വീരനെ തിരിച്ചുകിട്ടി, ഇനി പിറന്നാൾ ആഘോഷം

ഒരു ദിവസം നീണ്ട തിരച്ചിലിന് ഒടുവിൽ അക്ഷയ്ക്ക് തന്റെ വീരനെ തിരിച്ചുകിട്ടിയിരിക്കുകയാണ്
അക്ഷയ്ക്ക് വീരനെ തിരിച്ചുകിട്ടി, ഇനി പിറന്നാൾ ആഘോഷം

ന്നലെ മുഴുവൻ നടൻ അക്ഷയ് രാധാകൃഷ്ണന്റെ വീരനുവേണ്ടിയുള്ള തിരച്ചിലിലായിരുന്നു സോഷ്യൽ മീഡിയ. തന്റെ പ്രിയപ്പെട്ട വളർത്തുമൃ​ഗത്തെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പ്രതിഫലവും അക്ഷയ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ഇതാ ഒരു സന്തോഷവാർത്ത പുറത്തുവരികയാണ്. ഒരു ദിവസം നീണ്ട തിരച്ചിലിന് ഒടുവിൽ അക്ഷയ്ക്ക് തന്റെ വീരനെ തിരിച്ചുകിട്ടിയിരിക്കുകയാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Akshay Radhakrishnan (@akshay_radhakrishnan) on

ആലുവ ​ഗ്യാരേജിന് സമീപത്തുനിന്നാണ് വീരനെ കണ്ടെത്തിയത്. കാലിന് ചെറിയ പരുക്കേറ്റിരിക്കുന്നതിനാൽ നടക്കാൻ പറ്റാത്ത അവസ്ഥയിലാണ്. തുടർന്ന് വീരനെ ആശുപത്രിയിൽ കാണിച്ച് ചികിത്സ നൽകി. അക്ഷയിന്റെ സുഹൃത്തുക്കൾ തന്നെയാണ് വീരനെ കണ്ടെത്തിയത്.  ഇന്ന് വീരന്റെ രണ്ടാം പിറന്നാൾ ആഘോഷിക്കാനിരിക്കെയാണ് വീരനെ കാണാതാകുന്നത്. പിറന്നാൾ ദിനത്തിന് മുൻപ് വീരനെ കണ്ടെത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അക്ഷയ്. വീരന് പിറന്നാൾ ആശംസിക്കുന്നതിന്റെ വിഡിയോയും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

വീരനെ കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും നന്ദി പറയാനും താരം മറന്നില്ല. ആലുവ , ചൂർണ്ണിക്കരയിൽ നിന്ന് 30നാണ് വീരനെ കാണാതാകുന്നത്. തുടർന്നാണ് താരം വീരനെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ചുകൊണ്ട് പോസ്റ്റിട്ടത്.  കണ്ടെത്തുന്നവർക്ക് 20000 രൂപ പ്രതിഫലവും നടൻ പ്രഖ്യാപിച്ചിരുന്നു. 18–ാം പടി’യിൽ അയ്യപ്പൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടനാണ് അക്ഷയ്. വിരനുമായുള്ള അക്ഷയുടെ അടുപ്പം മുമ്പും വാർത്തയായിട്ടുണ്ട്. ഇരുവരുമൊന്നിച്ച് ഒരു പരിപാടിക്ക് സ്റ്റേജിൽ കയറിയത് ഏറെ കൗതുകമുയർത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com