'ഒറ്റ ദിവസംകൊണ്ട് നമ്മൾ സമാഹരിച്ചത് 20 ലക്ഷം രൂപ'; നന്ദി പറഞ്ഞ് സണ്ണി വെയിൻ

താരത്തിന്റെ പോസ്റ്റ് ആരാധകർ ഏറ്റെടുത്തതോടെ ചുരുങ്ങിയ സമയം കൊണ്ട് 20 ലക്ഷം രൂപയാണ് അക്കൗണ്ടിലേക്ക് എത്തിയത്
'ഒറ്റ ദിവസംകൊണ്ട് നമ്മൾ സമാഹരിച്ചത് 20 ലക്ഷം രൂപ'; നന്ദി പറഞ്ഞ് സണ്ണി വെയിൻ

ഴിഞ്ഞ ദിവസമാണ് ടിന്റു എന്ന ചെറുപ്പക്കാരന്റെ ചികിത്സയ്ക്കുവേണ്ടി സഹായം അഭ്യർത്ഥിച്ച് നടൻ സണ്ണി വെയിൻ രം​ഗത്തെത്തിയത്. താരത്തിന്റെ പോസ്റ്റ് ആരാധകർ ഏറ്റെടുത്തതോടെ ചുരുങ്ങിയ സമയം കൊണ്ട് 20 ലക്ഷം രൂപയാണ് അക്കൗണ്ടിലേക്ക് എത്തിയത്. ഇപ്പോൾ സഹായം എത്തിക്കാൻ ഒന്നിച്ച എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് താരം. ഈ കോവിഡ് കാലത്ത് നമ്മളെ അതി ജീവിക്കാൻ പ്രേരിപ്പിക്കുന്നത് കൊച്ചുകൊച്ചു പ്രതീക്ഷകളാണ് എന്നാണ് സണ്ണി വെയിൻ കുറിച്ചത്. ഒന്നിച്ചു നിന്നാൽ ഏതു വിഷമഘട്ടവും തരണം ചെയ്യാം എന്നുള്ള തിരിച്ചറിവാണ് ഇത് തനിക്ക് നൽകിയെന്നും താരം പറയുന്നു.

സണ്ണി വെയിനിന്റെ കുറിപ്പ് വായിക്കാം

കൊച്ചുകൊച്ചു പ്രതീക്ഷകളാണ്, ഈ കോവിഡ് കാലത്ത് നമ്മളെ അതി ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.

ഇന്നലെ നമ്മുടെ പ്രിയ സഹോദരൻ ടിന്റുവിന്റെ ചികിത്സയ്ക്കുവേണ്ടി ഞാൻ ഫേസ്ബുക്കിലൂടെ സഹായം അഭ്യർത്ഥിച്ചപ്പോൾ 20 ലക്ഷം രൂപയാണ് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നമുക്ക് എല്ലാവർക്കും ചേർന്ന് സമാഹരിക്കാനായത്. ഇതൊരു വലിയ കാര്യമാണ്.

നമ്മൾ ഒന്നിച്ചു നിന്നാൽ ഏതു വിഷമഘട്ടത്തിൽ തരണം ചെയ്യാം എന്നുള്ള തിരിച്ചറിവാണ് ഇത് എനിക്ക് നൽകിയത്.

ടിന്റുവിനെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും എല്ലാവരോടും അറിയിച്ചിട്ടുണ്ട്.

നിങ്ങൾ എന്നിൽ അർപ്പിച്ച, അർപ്പിക്കുന്ന ഈ വിശ്വാസത്തിന്, സ്നേഹത്തിന് വാക്കുകൾ കൊണ്ട് നന്ദി പറയാനാവില്ല.

പ്രതിസന്ധികളെ അതിജീവിക്കാൻ, ഇനിയും അങ്ങോട്ട് സഹജീവികളോടുള്ള കരുണയും കരുതലും നമുക്ക് ചേർത്തു പിടിക്കാം.

എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഈദ് മുബാറക്ക്.
ഇനി പ്രാർത്ഥനകൾ ദൈവം കേൾക്കട്ടെ.

ഒരുപാട് ഒരുപാട് സ്നേഹത്തോടെ
നിങ്ങളുടെ സ്വന്തം സണ്ണി വെയിൻ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com