പെൺകുട്ടികൾ പൈലറ്റ് ആകില്ല! തിരിച്ചടികളെ തോൽപ്പിച്ച ഗുൻജൻ; തകർത്താടി ജാൻവി, ട്രെയിലർ 

ഓഗസ്റ്റ് 12 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭ്യമാകും
പെൺകുട്ടികൾ പൈലറ്റ് ആകില്ല! തിരിച്ചടികളെ തോൽപ്പിച്ച ഗുൻജൻ; തകർത്താടി ജാൻവി, ട്രെയിലർ 

ടി ജാൻവി കപൂർ പ്രധാനവേഷത്തിലെത്തുന്ന 'ഗുൻജൻ സക്‌സേന: ദി കാർ​ഗിൽ ​ഗേൾ' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഇന്ത്യൻ വ്യോമസേനയുടെ ആദ്യ വനിതാ പൈലറ്റ് ​ഗുഞ്ചൻ സക്സേനയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം നവാഗതനായ ശരൺ ശർമ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 12 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭ്യമാകും. 

കോവിഡ് പശ്ചാത്തലത്തിൽ തിയറ്ററുകൾ അടഞ്ഞുകിടക്കുന്നതിനാലാണ് ഒടിടി റിലീസ് അണിയറപ്രവർത്തകർ തിരഞ്ഞെടുത്തത്. ആദ്യമായി യുദ്ധമുഖത്തേക്ക് വിമാനം പറത്തിയ വനിത ഗുൻജൻ സക്‌സേനയുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. 1999 കാർഗിൽ യുദ്ധസമയത്ത്  പരിക്കേറ്റ ഇന്ത്യൻ ഭടന്മാരെയും കൊണ്ട് അതിർത്തിയിൽ നിന്ന് ആശുപത്രികളിലേക്ക് ഹെലികോപ്റ്റർ പറത്തിയത് ​ഗുൻജൻ ആണ്. നേരിട്ട് യുദ്ധം ചെയ്തില്ലെങ്കിലും ധീരമായ ഈ പ്രവൃത്തിക്ക് പിന്നീട് രാജ്യം ശൗര്യചക്ര നൽകി ഗുൻജനെ ആദരിക്കുകയുണ്ടായി.

വ്യോമസേനയുടെ വനിതാ ഫൈറ്റർ പൈലറ്റുമാരുടെ 25 പേരടങ്ങുന്ന ആദ്യബാച്ചിലെ അംഗമായിരുന്നു ഗുൻജൻ. കാർഗിൽ ഹെലികോപ്റ്റർ സേവനത്തിന് സേന നിയോഗിച്ച ആദ്യ വനിതാപൈലറ്റും ഇവരായിരുന്നു. ഇവരുടെ സാഹസികമായ ജീവിതകഥയാണ് സിനിമയിലൂടെ അവതരിപ്പിക്കുന്നത്. ധർമ്മ പ്രൊഡക്ഷൻസും സീ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മാണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com