'കേരളത്തിലെ സ്വർണ്ണക്കടത്ത് നടൻ സൂര്യയ്ക്കു വേണ്ടി', ​ആരോപണവുമായി മീര മിഥുൻ; ചീത്തവിളിച്ച് ആരാധകർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd August 2020 10:42 AM  |  

Last Updated: 02nd August 2020 10:42 AM  |   A+A-   |  

meera


വിവാദങ്ങളിലൂടെ വാർത്തകളിൽ നിറയുന്ന താരമാണ് മീര മിഥുൻ. കഴിഞ്ഞ ദിവസമാണ് നടൻ വിജയ്  തനിക്കെതിരേ അപകീര്‍ത്തിപരമായ കാര്യങ്ങൾ പറഞ്ഞു പരത്തി എന്ന് മീര ആരോപിച്ചത്. അത് വിവാദമായതോടെ നടൻ സൂര്യയ്ക്കെതിരെയായി പുതിയ ആരോപണം. കേരളത്തിലെ സ്വർണക്കടത്തിൽ താരത്തിനും കുടുംബത്തിനും ബന്ധമുണ്ടെന്നാണ് ഇവർ പറഞ്ഞത്.

അ​ഗരം എന്ന സന്നദ്ധ സംഘടനയുടെ മറവിൽ സൂര്യയും കുടുംബവും  കള്ളപ്പണം വെളുപ്പിക്കുകയാണ്. കേരളത്തിലെ സ്വർണക്കടത്തിൽ സൂര്യയ്ക്ക് ബന്ധമുണ്ട് എന്നായിരുന്നു ഇവരുടെ ആരോപണം.

സൂപ്പർ സ്റ്റാർ രജനീകാന്തിനേയും മീര വെറുതെ വിട്ടില്ല. വിജയ്, രജനികാന്ത് തുടങ്ങിയവർ തനിക്കെതിരേ അപകീര്‍ത്തിപരമായ കാര്യങ്ങൾ പറഞ്ഞു പരത്തി എന്നതായിരുന്നു മീരയുടെ ആരോപണങ്ങളിലൊന്ന്. ആരാധകരെ ഉപയോ​ഗിച്ച് ട്വിറ്ററിലടക്കം വിജയ് തനിക്കെതിരേ അശ്ലീല പരാമർശങ്ങൾ നടത്തുകയാണെന്നും തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്നും ഇവർ പറഞ്ഞു. നടി തൃഷ തന്നെ വർഷങ്ങളായി വേട്ടയാടുകയാണെന്നും തന്റെ വേഷങ്ങൾ തൃഷ തട്ടിയെടുത്തുവെന്നും ഇവർ ആരോപിച്ചു.

 

സൂര്യയ്ക്കും വിജയിനുമെതിരേ ആരോപണങ്ങൾ ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിൽ ഇരുവരുടെയും ആരാധകർ  സാമൂഹിക മാധ്യമങ്ങളിലൂടെ കടുത്ത ആക്രമണവുമായി മീരയ്ക്കെതിരേ രം​ഗത്ത് വന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് പൂർണ ഉത്തരവാദികൾ സൂര്യയും വിജയുമായിരിക്കും എന്നാണ് ഇപ്പോൾ ഇവർ പറയുന്നത്.