ഷൂട്ടിങ്ങിനിടെ മുണ്ട് അഴിഞ്ഞു, ആദ്യത്തേതും അവസാനത്തെയും ശയനപ്രദക്ഷിണമെന്ന് അജു; പണി പാളിയ വിഡിയോ
‘ആദ്യരാത്രി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന രസകരമായ ഒരു സംഭവത്തിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ചിരിപടർത്തുന്നത്. "എന്റെ ആദ്യത്തേതും അവസാനത്തെയും ശയനപ്രദക്ഷിണ ശ്രമം” എന്ന അടിക്കുറിപ്പോടെ നടൻ അജു വർഗ്ഗീസാണ് വിഡിയോ പങ്കുവച്ചത്. ശയനപ്രദക്ഷിണം നടത്തിയപ്പോൾ ഉണ്ടായ ട്വിസ്റ്റാണ് ഹൈലൈറ്റ്.
ഷോട്ടിനായി ആക്ഷൻ പറഞ്ഞതും അജു ശയനപ്രദക്ഷിണം തുടങ്ങി. അധികം ഉരുളുന്നതിന് മുമ്പേ മുണ്ട് മുണ്ട് എന്ന് വിളിച്ചുപറയുന്നത് കേൾക്കാം. അപ്രതീക്ഷിതമായി അജുവിന്റെ മുണ്ട് അഴിഞ്ഞതാണ് വിഡിയോയിലെ തമാശ. വിഡിയോയ്ക്ക് രസകരമായ കമന്റുകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ശയനപ്രദക്ഷിണത്തിനിടെ ആളിടപ്പെട്ടിട്ടില്ലായിരുന്നെങ്കിൽ ‘ആദ്യരാത്രി’യുടെ ക്ലൈമാക്സ് തന്നെ മാറിയേനെ എന്നാണ് ആരാധകർ പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ