സഹോദരി, സുഹൃത്ത്, എന്റെ ബിഗ് ബോസ്; അല്ലെങ്കില്‍ 'ഞാന്‍ തെണ്ടി തിരിഞ്ഞു നടന്നേനെ', അമൃതയ്ക്ക് ആശംസകളുമായി അഭിരാമി 

ഗായിക അമൃത സുരേഷിന് പിറന്നാള്‍ ആശംസകളുമായി സഹോദരി
സഹോദരി, സുഹൃത്ത്, എന്റെ ബിഗ് ബോസ്; അല്ലെങ്കില്‍ 'ഞാന്‍ തെണ്ടി തിരിഞ്ഞു നടന്നേനെ', അമൃതയ്ക്ക് ആശംസകളുമായി അഭിരാമി 

ഗായിക അമൃത സുരേഷിന് പിറന്നാള്‍ ആശംസകളുമായി സഹോദരിയും ഗായികയുമായ അഭിരാമി. ജീവിതത്തില്‍ എന്നും ഒപ്പംനിന്നിട്ടുള്ള ജനിച്ചപ്പോള്‍ മുതല്‍ തന്റെ പ്രിയ സുഹൃത്തായിരിക്കുന്ന ചേച്ചിക്ക് നന്ദിയും സ്‌നേഹവും ചൊരിയുന്നതാണ് അഭിരാമിയുടെ വാക്കുകള്‍. 

ഹാപ്പി ബര്‍ത്ത്‌ഡേ മൈ ഡിയറസ്റ്റ് കണ്‍മണി എന്നാണ് കുറിപ്പ് തുടങ്ങുന്നത്. ദശലക്ഷത്തില്‍ ഒരാളാണ് അമൃതയെന്നും തിന്മയുടെയും നന്മയുടെയും കൃത്യമായ കൂടിച്ചേരലാണ് ചേച്ചിയെന്നുമാണ് അഭിരാമിയുടെ വാക്കുകള്‍. അമൃത തന്റെ സഹോദരിയായിരുന്നില്ലെങ്കില്‍ ജീവിതം എങ്ങനെയായിരുന്നിരിക്കും എന്ന് ചിന്തിക്കുന്നുമുണ്ട് അഭിരാമി. "ഞാന്‍ തെണ്ടി തിരിഞ്ഞു നടന്നേനെ... ഞാന്‍ മാത്രല്ല കുറെ പേര്", ഒടുവില്‍ കണ്ടെത്തിയ ഉത്തരമിങ്ങനെ. 

"ജിവിതത്തില്‍ വളര്‍ച്ചയുണ്ടായപ്പോള്‍ ആ യാത്രയില്‍ ഒരുപാട് കരങ്ങള്‍ ചേര്‍ത്തുപിടിച്ചതിന് നന്ദി. നീ വളരെ ജെനുവിന്‍ ആണ്, നിസ്വാര്‍ത്ഥയാണ്, സ്‌നേഹിക്കുന്ന, ഒരുപാട് കഴിവുകളുള്ള, ദൈവ ഭയമുള്ള ആളാണ്". ചേച്ചി ഒരു നക്ഷത്രമാണെന്നും തനിക്ക് എല്ലാമെല്ലാമാണെന്നും അഭിരാമി കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com