62 കിലോയിൽനിന്നും 54ലേക്ക്, വർക്ക്‌ഔട്ടും ഡയറ്റും മാത്രം, വണ്ണം കുറച്ചതിനെപ്പറ്റി അമേയ മാത്യു; കയ്യടി

62 കിലോയിൽനിന്നും 54ലേക്ക്, വർക്ക്‌ഔട്ടും ഡയറ്റും മാത്രം, വണ്ണം കുറച്ചതിനെപ്പറ്റി അമേയ മാത്യു; കയ്യടി

ട്രാൻസ്ഫോർമേഷൻ ഒരുപാട് കഷ്ടപ്പാട് നിറഞ്ഞതായിരുന്നു എന്നാണ്  അമേയ പറയുന്നത്

ടി അമേയ മാത്യുവിന് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. ഇപ്പോൾ തന്റെ മേക്കോവർ ചിത്രങ്ങളിലൂടെ ആരാധകരെ ഞെട്ടിക്കുകയാണ് താരം. ലോക്ക്ഡൗണിൽ എട്ട് കിലോ കുറച്ചെന്നാണ് താരം പറയുന്നത്. വണ്ണം കുറഞ്ഞുപോയതിന്റെ പേരിൽ അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. 62 കിലോയിൽനിന്നും 54 കിലോയിലേക്കുള്ള ട്രാൻസ്ഫോർമേഷൻ ഒരുപാട് കഷ്ടപ്പാട് നിറഞ്ഞതായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ അമേയ പറയുന്നത്. 

വണ്ണം കുറഞ്ഞുപോയതിന്റെ പേരിൽ നഷ്ടപ്പെട്ട അവസരങ്ങളിൽ വിഷമം തോന്നിയിട്ടുണ്ട്... എന്നാലും വർക്ക്‌ഔട്ടും Diet-ഉം അതിൽനിന്ന് എന്നെ മാറ്റി. കഷ്ടപ്പെട്ട് 8 കിലോയോളം വണ്ണം കൂട്ടി, അതിനുശേഷം വന്ന കുറച്ചുകാലം ശരീരം ശ്രദ്ധിക്കാൻ സാധിച്ചില്ല... പക്ഷേ ഈ ലോക്ക്ഡൗൺ വീണ്ടും എന്നെ തിരികെ ചിന്തിപ്പിച്ചു. 62 കിലോയിൽനിന്നും 54 കിലോയിലേക്കുള്ള ട്രാൻസ്ഫോർമേഷൻ ഒരുപാട് കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. നമ്മുടെ ശരീരത്തെ നമ്മൾ എത്രത്തോളം Care ചെയ്യുന്നോ, അത്രത്തോളം സ്നേഹം നമുക്ക് ശരീരം തിരിച്ചു നൽകും.- അമേയ കുറിച്ചു. 

ശരീരഭാരം വ്യക്തമാക്കുന്ന രീതിയിലുള്ള രണ്ട് മിറർ ഇമേജിനൊപ്പമാണ് പോസ്റ്റ്. ഇത് കണ്ട് വിമർശനവുമായി വരരുതെന്നും താരം കുറിക്കുന്നുണ്ട്. എന്തായാലും താരത്തെ പ്രശംസിച്ചുകൊണ്ടുള്ള നിരവധി കമന്റുകളാണ് വരുന്നത്. സീറോ സൈസിലേക്ക് പോകാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു അമേയയുടെ മറുപടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com