അച്ഛൻ കടുത്ത ആരാധകൻ, കുഞ്ഞി പൃഥ്വിക്ക് ഒന്നാം പിറന്നാൾ ആശംസയുമായി പൃഥ്വിരാജ്; വൈറൽ

താരത്തിനോടുള്ള കടുത്ത ആരാധനയിലാണ് സുഹൈൽ മകന് പൃഥ്വി എന്ന് പേരിട്ടത്
അച്ഛൻ കടുത്ത ആരാധകൻ, കുഞ്ഞി പൃഥ്വിക്ക് ഒന്നാം പിറന്നാൾ ആശംസയുമായി പൃഥ്വിരാജ്; വൈറൽ

ന്റെ ആരാധകന്റെ മകന് പിറന്നാൾ ആശംസ അറിയിച്ചുകൊണ്ടുള്ള നടൻ പൃഥ്വിരാജിന്റെ ട്വീറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന സുഹൈലിന്റെ മകൻ പൃഥ്വിക്കാണ് താരം ആശംസകളുമായി എത്തിയത്. താരത്തിനോടുള്ള കടുത്ത ആരാധനയിലാണ് സുഹൈൽ മകന് പൃഥ്വി എന്ന് പേരിട്ടത്. തന്റെ മകന് പിറന്നാൾ ആശംസ അറിയിച്ചാൽ വലിയ സന്തോഷമാകുമായിരുന്നെന്ന് പൃഥ്വിവിനെ മെൻഷൻ ചെയ്തുകൊണ്ട് സുഹൈൽ കുറിപ്പിട്ടിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് താരം ആശംസയുമായി എത്തിയത്. 

'രാജുവേട്ടാ, എന്റെ മോന്‍ പൃഥ്വിയുടെ ഒന്നാം പിറന്നാള്‍ ആണ്. ഇന്ന് ഏട്ടന്റെ കെെയ്യില്‍ നിന്ന് ഒരു ആശംസ കിട്ടിയാല്‍ എനിക്കും എന്റെ കുടുംബത്തിനും വളരെയധികം സന്തോഷം ഉണ്ടാകും. ഏട്ടനോടുള്ള ഇഷ്ടം ഒന്ന് കൊണ്ട് മാത്രമാണ് ഞാന്‍ എന്റെ മകന് പൃഥ്വി എന്ന പേര് നല്‍കിയത്' എന്നായിരുന്നു സുഹെെലിന്റെ ട്വീറ്റ്. മകനും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ട്വീറ്റ്. 

പിന്നാലെ പൃഥ്വിയുടെ ട്വീറ്റ് എത്തുകയായിരുന്നു. 'ജന്മദിനാശംസകള്‍ പൃഥ്വി. നീ വളര്‍ന്ന് വലുതായി നിന്റെ മാതാപിതാക്കള്‍ക്ക് അഭിമാനമായി മാറട്ടെ' എന്നായിരുന്നു പൃഥ്വിയുടെ ട്വീറ്റ്. ഇതോടെ കുഞ്ഞു പൃഥ്വിക്ക്  ആശംസകളുമായി നിരവധി ആരാധകരാണ് എത്തിയത്. ആരാധകന്റെ സന്തോഷത്തിനായി പിറന്നാൾ ആശംസ അറിയിച്ച താരത്തിനെ പ്രശംസിച്ച് നിരവധി കമന്റുകൾ എത്തുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com