'ഈ ഫോട്ടോ നിഗൂഢത നിറഞ്ഞ ഒരു അത്ഭുതമാണ്', സി​ഗരറ്റിനൊപ്പം കാണുന്നത് സ്വയം ബോധ്യപ്പെടാൻ തന്നെ സമയമെടുത്തെന്ന് ദുർ​​ഗ

സാരിയും സർവാറും ഇടാൻ ഇഷ്ടപ്പെടുന്ന പെൺകുട്ടി എന്നാണ് ദുർ​ഗ സ്വയം വിശേഷിപ്പിക്കുന്നത്
'ഈ ഫോട്ടോ നിഗൂഢത നിറഞ്ഞ ഒരു അത്ഭുതമാണ്', സി​ഗരറ്റിനൊപ്പം കാണുന്നത് സ്വയം ബോധ്യപ്പെടാൻ തന്നെ സമയമെടുത്തെന്ന് ദുർ​​ഗ

ശാലീനസുന്ദരിയായി മാത്രം കണ്ടിരുന്ന നടി ദുർഗ കൃഷ്ണയുടെ പുതിയ ഗ്ലാമർ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരിക്കുകയാണ്. ബ്ലാക്ക് സിംഗിൾ സ്ലീവ് സ്‌കിൻ ഫിറ്റ് ​ഗൗണിലായിരുന്നു ഹോട്ട് ഫോട്ടോഷൂട്ട്. ചുവപ്പ് പശ്ചാതലത്തിൽ ബോൾഡ്  നായികയായി ദുർ​ഗ തിളങ്ങി. ആ ഫോട്ടോഷൂട്ടിന് പിന്നിലെ അനുഭവം പങ്കുവച്ചിരിക്കുകയാണ് ദുർ​ഗ ഇപ്പോൾ.

സാരിയും സർവാറും ഇടാൻ ഇഷ്ടപ്പെടുന്ന പെൺകുട്ടി എന്നാണ് ദുർ​ഗ സ്വയം വിശേഷിപ്പിക്കുന്നത്. ചുണ്ടിൽ സി​ഗരറ്റിന്റെ പുകയും കൈയിൽ എരിയുന്ന സി​ഗരറ്റുമായുള്ള നടിയുടെ ചിത്രമാണ് സീരീസിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്.  ഈ ഫോട്ടോയെ നി​ഗൂഢതകൾ നിറഞ്ഞ ഒരു അത്ഭുതമെന്നാണ് നടി വിശേഷിപ്പിച്ചിരിക്കുന്നത്. സി​ഗരറ്റിനൊപ്പം തന്നെ കാണുന്നതിനെക്കുറിച്ച് സ്വയം ബോധ്യപ്പെടാൻ തന്നെ സമയമെടുത്തെന്ന് നടി പറയുന്നു. ഒരു കലാകാരി എന്ന നിലയിൽ ധീരയായി നിലകൊള്ളാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അതുകൊണ്ടുതന്നെ വെല്ലുവിളികളെ മറികടന്ന് അതിർത്തികൾ ഭേദിച്ച് മുന്നേറാനാണ് താൻ താത്പര്യപ്പെടുന്നതെന്നും ചിത്രത്തിനൊപ്പം ദുർഗ കുറിച്ചു.

അഭരണങ്ങളൊന്നുമില്ലാതെ ക്ലാസി ബോസ് ലുക്കിലാണ് ചിത്രങ്ങളിൽ നടി. നെറ്റ് ഫിനിഷിൽ പഫ് മോഡലിലുള്ള ഒറ്റ സ്ലീവ് ആണ് ലുക്കിലെ പ്രധാന ആകർഷണം. ഡീപ്പ് നെക്കും ഇടുപ്പിലെ ഡയമണ്ട് കട്ട് ഓപ്പണിങ്ങും ലുക്കിനെ കൂടുതൽ ഗ്ലാമറസാക്കുന്നു. ജിക്സൺ ഫ്രാൻസിസാണ് ഫോട്ടോഗ്രഫർ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com