കാമുകനൊപ്പം ഇരുപത്തിയൊന്നാം പിറന്നാൾ ആഘോഷിച്ച് നടി യഷിക ആനന്ദ്. പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലെ നടിയുടെ സൂഹൃത്തുക്കളും ആഘോഷത്തിൽ പങ്കെടുത്തു. ബിഗ് ബോസ് താരങ്ങളായ ഐശ്വര്യ ദത്ത, വരുൺ, ഗോകുൽ എന്നിവരാണ് പിറന്നാളാഘോഷത്തിൽ പങ്കെടുത്തത്.
ആഘോഷത്തിന്റെ വിഡിയോകൾ പുറത്തുവന്നു. നടിയുടെ കാമുകൻ ഉമപതിയെയും വിഡിയോയിൽ കാണാം.
തമിഴ് ബിഗ്ബോസ് സീസൺ 2വിലെ മൽസരാർഥികളിൽ ഒരാളായിരുന്നു യഷികാ. ഇരുട്ട് അറയിൽ മുരട്ട് കുത്ത്, സോംബി എന്നിവയാണ് നടിയുടെ ശ്രദ്ധേയ ചിത്രങ്ങൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ