'ആ നിയമം ഞാൻ തെറ്റിക്കുകയാണ്', ലോക്ക്ഡൗണിൽ പഴയ ബന്ധങ്ങളിലേക്ക് മടങ്ങി അമല പോൾ; ചിത്രങ്ങൾ

താൻ പഠിച്ച പാഠങ്ങളെക്കുറിച്ചും കുടുംബബന്ധത്തിന്റെ ആഴത്തെക്കുറിച്ചുമെല്ലാം അമല കുറിക്കുന്നുണ്ട്
'ആ നിയമം ഞാൻ തെറ്റിക്കുകയാണ്', ലോക്ക്ഡൗണിൽ പഴയ ബന്ധങ്ങളിലേക്ക് മടങ്ങി അമല പോൾ; ചിത്രങ്ങൾ

ലോക്ക്ഡൗണിനെ തുടർന്ന് കേരളത്തിൽ എത്തിയതോടെ നടി അമല പോളിന്റെ ഇൻസ്റ്റ​ഗ്രാം ഫീഡിൽ നിറയുന്നത് ഫാമിലിയും സുഹൃത്തുക്കളുമാണ്. തന്റെ പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവഴിക്കുന്നതിന്റെ നിരവധി ചിത്രങ്ങളാണ് അമല പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോൾ ശ്രദ്ധനേടുന്നത് കസിൻസിന് ഒപ്പമുള്ള ആഘോഷങ്ങളാണ്. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് മനോഹരമായ ചിത്രങ്ങൾ താരം പങ്കുവെച്ചത്. തന്റെ കുടുംബബന്ധങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രദർശിപ്പിക്കാൻ താൽപ്പര്യമില്ലാത്ത വ്യക്തിയായിരുന്നു താനെന്നും എന്നാൽ ആ നിയമം തെറ്റിക്കുകയാണെന്നും പറഞ്ഞുകൊണ്ടാണ് ചിത്രങ്ങൾ.

താൻ പഠിച്ച പാഠങ്ങളെക്കുറിച്ചും കുടുംബബന്ധത്തിന്റെ ആഴത്തെക്കുറിച്ചുമെല്ലാം അമല കുറിക്കുന്നുണ്ട്. ഹൗസ് ബോട്ടിൽ നിന്നുള്ള സഹോദരങ്ങൾക്കൊപ്പമുള്ള ആഘോഷമാണ് താരം പങ്കുവെച്ചത്. അതുവരെ ആദ്യമാവാനുള്ള മത്സരയോട്ടത്തിലായിരുന്നെന്നും ലോക്ക്ഡൗണിലൂടെ തങ്ങൾ വേരുകളിലേക്ക് മടങ്ങിയെന്നാണ് താരം പറയുന്നത്. വേർപിരിഞ്ഞുപോയ ബന്ധങ്ങളെ കോർത്തുകെട്ടിയതിന്റെ സന്തോഷത്തിലാണ് അമല.

കസിന്‍സിനെ കണ്ടുമുട്ടിയപ്പോള്‍, എന്റെ വലിയ കുടുംബത്തിന്റെ ചിത്രം ആദ്യമായാണ് പോസ്റ്റ് ചെയ്യുന്നത്. ഞങ്ങളുടെ സ്‌നേഹവും ബന്ധവും പ്രദര്‍ശിപ്പിക്കുന്നതില്‍ എനിക്ക് വിശ്വാസമുണ്ടായിരുന്നില്ല. ഞങ്ങളുടേത് വളരെ ശക്തമായ കുടുംബമാണ്. കുടുംബവുമായുള്ള ഓര്‍മകള്‍ എന്നും സ്‌പെഷ്യലായിരിക്കും. ഇന്ന് ഞാന്‍ എന്റെ തന്നെ നിയമങ്ങള്‍ തകര്‍ക്കുകയാണ്. ഏതൊരു വര്‍ഷത്തേക്കാളും വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ഈ വര്‍ഷം. ഈ വര്‍ഷം എനിക്ക് വളര്‍ച്ചയുടേതാണ്. വേഗത്തിലുള്ള ശൂന്യമായ ജീവിതത്തല്‍ നമ്മള്‍ മാറ്റിവെച്ച കാര്യങ്ങളെ മനസിലാക്കാന്‍ ഈവര്‍ഷം സഹായിച്ചു. ഓര്‍മകള്‍, ബന്ധങ്ങള്‍, മനുഷ്യര്‍ എന്നിവരാണ് എന്റെ ജീവിതത്തില്‍ ഏറ്റവും വലിയ കാര്യം. ഞാന്‍ വളര്‍ന്നുവന്നവരുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ ലോക്ക്ഡൗണ്‍ സഹായിച്ചു. ബാല്യവും കൗമാരവുമെല്ലാം ഞങ്ങള്‍ ഒന്നിച്ചായിരുന്നു എന്നാല്‍ പതിയെ ഞങ്ങളുടെ ബന്ധങ്ങളെല്ലാം ഡിസ്‌കണക്റ്റായി. ആദ്യമാകാനുള്ള ഓട്ടപ്പാച്ചിലിനെ വേണമെങ്കില്‍ പഴിക്കാം. എന്നാല്‍ ഞങ്ങള്‍ വേരുകളിലേക്ക് മടങ്ങി, റീകണക്ട് ചെയ്തു. ഒന്നിച്ചപ്പോഴാണ് ഞങ്ങള്‍ എല്ലാവരിലും ഒരുപോലെ മാറ്റമുണ്ടായതായി മനസിലാക്കുന്നത്. കുടുംബത്തിനൊപ്പം ചേരാന്‍ സാധിക്കാതിരുന്നവരെ ഉടനെ കാണുമെന്ന് പ്രതീക്ഷിക്കുന്നത്. ഓട്ടപ്പാച്ചില്‍ നടത്താന്‍ നിങ്ങള്‍ എലിയല്ല, മനുഷ്യരാണ് കൂടുതല്‍ ജീവിക്കൂ, അതില്‍ കൂടുതല്‍ സ്‌നേഹിക്കൂ.  അമല കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com