യോഗയോ അതോ ഡാൻസോ? വ്യത്യസ്ത വ്യായാമ വിഡിയോയുമായി നടി രസ്ന പവിത്രൻ  

യോഗയും നൃത്തവുമായി വ്യായാമത്തിലേർപ്പെട്ടിരിക്കുന്ന വിഡിയോ ആണ് നടി പങ്കുവച്ചത്
യോഗയോ അതോ ഡാൻസോ? വ്യത്യസ്ത വ്യായാമ വിഡിയോയുമായി നടി രസ്ന പവിത്രൻ  

വ്യത്യസ്തതരം വ്യായാമ രീതികൾ പരിചയപ്പെടുത്തി ആരാധകരിൽ ആരോ​ഗ്യശീലം ഉണ്ടാക്കാൻ പ്രേരിപ്പിക്കുന്ന നിരവധി താരങ്ങളുണ്ട്. ഇപ്പോഴിതാ നടി രസ്ന പവിത്രൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു വിഡിയോയാണ് ശ്രദ്ധനേടുന്നത്. അതിരാവിലെ യോഗയും നൃത്തവുമായി വ്യായാമത്തിലേർപ്പെട്ടിരിക്കുന്ന വിഡിയോ ആണ് നടി പങ്കുവച്ചത്.

വിഡിയോ കണ്ടതും സം​ഗതി യോഗയാണോ അതോ ഡാൻസ് ആണോ എന്നാണ് ആരാധകരുടെ സംശയം. ചിലരാകട്ടെ രസകരമായ കമന്റുകളും കുറിച്ചിട്ടുണ്ട്. 'ഇതായിരിക്കും ഈ "സടകുടഞ്ഞെഴുന്നേല്ക്കുക" എന്ന് പറയുന്നത് ല്ലേ' , 'ഇത് ഏത് മുദ്രയാണ്? ഉറക്കത്തിൽ നിന്ന് എണീറ്റതാണോ കാണിച്ചത്', എന്നെല്ലാമാണ് ഇവർ ചോദിക്കുന്നത്. 

ഊഴം, ജോമോൻറെ സുവിശേഷങ്ങൾ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് രസ്ന. തമിഴിലും നടി അഭിനയിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com