'അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം ഒരു അഗ്നിഗോളമായില്ല, അഭിമാനം'

അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കാനും സഹായിക്കാനായി ഓടിയെത്തിയ നാട്ടുകാരോട് സ്നേഹം അറിയിക്കാനും താരം മറന്നില്ല
'അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം ഒരു അഗ്നിഗോളമായില്ല, അഭിമാനം'

പെട്ടിമുടിയിലുണ്ടായ അപകടമുണ്ടാക്കിയ ആഘാതത്തിന് തൊട്ടുപിന്നാലയായിരുന്നു കരിപ്പൂരിൽ വിമാനദുരന്തമുണ്ടാകുന്നത്. വിമാനത്തിലെ പൈലറ്റ് ഡിവി സാഠെയുടെ സമയോചിതമായ പ്രവർത്തനമാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത് എന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വന്തം ജീവൻ ബലികൊടുത്തുകൊണ്ട് ഭൂരിഭാ​ഗം വരുന്ന യാത്രക്കാരെ അദ്ദേഹം രക്ഷിച്ചത്. ഇപ്പോൾ സാഠെയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് രം​ഗത്തെത്തുകയാണ് നടി സുരഭി ലക്ഷ്മി. അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം ഒരു അഗ്നിഗോളമായില്ല എന്നാണ് അവർ കുറിച്ചത്. കൂടാതെ അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കാനും സഹായിക്കാനായി ഓടിയെത്തിയ നാട്ടുകാരോട് സ്നേഹം അറിയിക്കാനും താരം മറന്നില്ല.

സുരഭി ലക്ഷ്മിയുടെ കുറിപ്പ്

അഭിമാനം അങ്ങയെ ഓർത്ത് പൈലറ്റ് ഡി.വി. സാഠെ.. അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം ഒരു അഗ്നിഗോളമായില്ല.നാഷനൽ ഡിഫൻസ് അക്കാദമിയിലും എയർഫോഴ്സിലും മികവ് തെളിയിച്ച ശേഷമാണ് അങ്ങ് എയർ ഇന്ത്യയിലെത്തിയത്. ഇന്ത്യൻ എയർഫോഴ്സിലെ മികച്ച പൈലറ്റിനുള്ള അവാർഡും അങ്ങ് കരസ്ഥമാക്കിയിരുന്നു. കോടി പ്രണാമങ്ങൾ. അപകടത്തിൽ മരിച്ച പ്രിയ സഹോദരങ്ങൾക്ക് പ്രണാമം, ഈ കോവിഡ് സമയത്ത് അപകടത്തിൽ പെട്ടവരെ സഹായിച്ച, എല്ലാവരോടും സ്നേഹം.... അപകടത്തിൽ രക്ഷപ്പെട്ടവരുടെ ആരോഗ്യം എത്രയും പെട്ടെന്ന് പൂർവസ്ഥിതിയിൽ ആവട്ടെ എന്ന പ്രാർത്ഥനയോടെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com