72 ലക്ഷം രൂപയ്ക്ക് 7.2 കോടി ഫേക്ക് വ്യൂസ്, വിഡിയോയ്ക്ക് ലോക റെക്കോഡ് സ്വന്തമാക്കാന്‍ ബദ്ഷാ ചെയ്തത്

ചോദ്യം ചെയ്യലില്‍ പണം നല്‍കി ഫേക്ക് വ്യൂസ് വാങ്ങിയെന്ന് ബാദ്ഷാ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി
72 ലക്ഷം രൂപയ്ക്ക് 7.2 കോടി ഫേക്ക് വ്യൂസ്, വിഡിയോയ്ക്ക് ലോക റെക്കോഡ് സ്വന്തമാക്കാന്‍ ബദ്ഷാ ചെയ്തത്

പ്രമുഖ പാട്ടുകാരനും റാപ്പറുമായ ബാദ്ഷാ യൂട്യൂബ് വിഡിയോയുടെ വ്യൂസ് കൂട്ടാനായി ലക്ഷങ്ങള്‍ മുടക്കിയെന്ന് മുംബൈ പൊലീസ്. 72 ലക്ഷം രൂപ മുടക്കി 7.2 കോടി ഫേക്ക് വ്യൂസാണ് ബാദ്ഷാ വാങ്ങിയത്. തന്റെ വിഡിയോയ്ക്ക് ലോക റെക്കോഡ് സ്വന്തമാക്കാന്‍ വേണ്ടിയാണ് പണം കൊടുത്ത കാഴ്ചക്കാരെ കൂട്ടാന്‍ ശ്രമിച്ചത്. സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സര്‍മാര്‍ക്ക് ഫേക്ക് വ്യൂസും ഫോളോവേഴ്‌സും വില്‍ക്കുന്ന റാക്കറ്റുമായി ബന്ധപ്പെട്ടാണ് ഗായകനെ പൊലീസ് ചോദ്യം ചെയ്തത്.

ചോദ്യം ചെയ്യലില്‍ പണം നല്‍കി ഫേക്ക് വ്യൂസ് വാങ്ങിയെന്ന് ബാദ്ഷാ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. 24 മണിക്കൂറുകൊണ്ട് തന്റെ യൂട്യൂബ് വിഡിയോയ്ക്ക് ഫേക്ക് വ്യൂസ് ഉണ്ടാക്കി ലോക റെക്കോഡ് സ്ഥാപിക്കാനായിരുന്നു ബാദ്ഷായുടെ ശ്രമം. പാകല്‍ ഹേയിലെ തന്റെ മ്യൂസിക് വിഡിയോയ്ക്ക് റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ 75 മില്യണ്‍ ആളുകള്‍ കണ്ടെന്ന് ബാദ്ഷാ പറഞ്ഞിരുന്നു. ടെയ്‌ലര്‍ സ്വിഫ്റ്റിന്റേയും കൊറിയന്‍ ബോയ് ബാന്‍ഡ് ബിടിഎസിന്റേയും റെക്കോഡ് തകര്‍ത്തു എന്നായിരുന്നു അവകാശവാദം. എന്നാള്‍ ഇത് ഗൂഗിള്‍ തള്ളി.

ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് നന്ദകുമാര്‍ താക്കൂറാണ് ബാദ്ഷാ കുറ്റം സമ്മതിച്ചതായി വ്യക്തമാക്കിയത്. പാകല്‍ ഹേ കൂടാതെ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത മറ്റു വീഡിയോകളും പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ എല്ലാ ആരോപണങ്ങളും ബാദ്ഷാ തള്ളി. തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും തെറ്റാണെന്നും ഇത് പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ടെന്നുമാണ് ബാദ്ഷാ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com