'അവിടെ ആളിക്കത്തിയത് മനുഷ്യസ്നേഹത്തിന്റെ തീപ്പന്തങ്ങളാണ്, പ്രതീക്ഷയുടെ വിളക്കുകൾ അണഞ്ഞു പോവുന്നില്ല'; മമ്മൂട്ടി

'അവിടെ ആളിക്കത്തിയത് മനുഷ്യസ്നേഹത്തിന്റെ തീപ്പന്തങ്ങളാണ്, പ്രതീക്ഷയുടെ വിളക്കുകൾ അണഞ്ഞു പോവുന്നില്ല'; മമ്മൂട്ടി

രാജമല ഉരുൾപൊട്ടലിലും കരിപ്പൂർ വിമാന അപകടത്തിലും രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയവരെ പ്രശംസിച്ചുകൊണ്ടാണ് മമ്മൂട്ടി ഫേയ്സ്ബുക്കിൽ പോസ്റ്റിട്ടത്

പ്രതിസന്ധിയുടെ കാലത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. കൊറോണ പ്രതിസന്ധിയ്ക്കൊപ്പം പ്രളയവും മലയിടിച്ചിലും വിമാനദുരന്തങ്ങളുമെല്ലാം കനത്ത ആഘാതമാണ് ഏൽപ്പിക്കുന്നത്. എന്നാൽ ദുരന്തമുഖത്തും മനുഷ്യസ്നേഹവും ഒത്തൊരുമയും നമുക്ക് പ്രതീക്ഷ നൽകുന്നുണ്ടെന്ന് പറയുകയാണ് നടൻ മമ്മൂട്ടി. രാജമല ഉരുൾപൊട്ടലിലും കരിപ്പൂർ വിമാന അപകടത്തിലും രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയവരെ പ്രശംസിച്ചുകൊണ്ടാണ് മമ്മൂട്ടി ഫേയ്സ്ബുക്കിൽ പോസ്റ്റിട്ടത്. ഇവിടങ്ങളിൽ ആളിക്കത്തിയത് ആ മനുഷ്യസ്നേഹത്തിന്റെ തീപ്പന്തങ്ങളാണെന്നാണ് താരം പറയുന്നത്. ഈ കെട്ടകാലത്തെ വെളിച്ചത്തിലേക്കു നയിക്കുവാൻ സ്നേഹത്തിന്റെ ആ പ്രകാശത്തിനേ കഴിയൂ. നമുക്ക് കൈകോർത്തു നിൽക്കാം- മമ്മൂട്ടി കുറിച്ചു.

മമ്മൂട്ടിയുടെ ഫേയ്സ്ബുക്ക് കുറിപ്പ്

നമുക്ക് ഒട്ടും പരിചിതമല്ലാത്ത, നമ്മുടെ തലമുറ ഒരിക്കൽ പോലും അനുഭവിച്ചിട്ടില്ലാത്ത ആതുരമായ, വേദനാജനകമായ കാലത്തിലൂടെയാണ് ലോകമിപ്പോൾ കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. മനുഷ്യരാശി ഒന്നടങ്കം നിസ്സഹായരായി സ്തംഭിച്ചു നില്ക്കയാണ്.
നമ്മെ, കേരളത്തെ സംബന്ധിച്ചിടത്തോളം പരീക്ഷണങ്ങൾക്കു കാഠിന്യമേറുന്നു.
പ്രളയം, മലയിടിച്ചിൽ, വിമാന ദുരന്തം അങ്ങനെ ഓരോന്നും കനത്ത ആഘാതമാണ് എല്പിച്ചു കൊണ്ടിരിക്കുന്നത്.
എന്നാൽ പ്രതീക്ഷയുടെ വിളക്കുകൾ അണഞ്ഞു പോവുന്നില്ലെതാണ് ആശ്വാസകരം. പ്രളയത്തിൽ നാമതു കണ്ടതാണ്. മനുഷ്യസ്നേഹത്തിന്റെ, ത്യാഗത്തിന്റെ, ഉജ്ജ്വല ദൃഷ്ടാന്തങ്ങൾ. ഏതാപത്തിലും ഞങ്ങൾ കുടെയുണ്ടെന്നു പറയുന്ന ഒരു ജനതയുടെ ഉദാത്തമായ ആത്മധൈര്യം.പെട്ടിമുടിയിൽ ഉരുൾപൊട്ടിയപ്പോഴും കരിപ്പൂരിൽ വിമാനം വീണു തകർന്നപ്പോഴും ആളിക്കത്തിയത് ആ മനുഷ്യസ്നേഹത്തിന്റെ തീപ്പന്തങ്ങളാണ്.
ഈ കെട്ടകാലത്തെ വെളിച്ചത്തിലേക്കു നയിക്കുവാൻ സ്നേഹത്തിന്റെ ആ പ്രകാശത്തിനേ കഴിയൂ.
നമുക്ക് കൈകോർത്തു നിൽക്കാം .നമുക്കൊരു മിച്ചു നിൽക്കാം .
സ്നേഹത്തിന്റെയും കാരുണ്യത്തിന്റേയും ദീപസ്തംഭങ്ങളായി ഉയർന്നു നിൽക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com