'ആരായാലും കറക്ട് ടൈമിൽ ബാരിക്കേഡ് വലിച്ചു തുറക്കണം, മൈക്കിലൂടെ പൃഥ്വി വിളിച്ചുപറഞ്ഞു'; ലൂസിഫറിലെ മാസ് രം​ഗം പിറന്നത്

രണ്ടായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു രം​ഗം
lucifer
lucifer

താനൊരു നടൻ മാത്രമല്ല മികച്ച സംവിധായകൻ കൂടിയാണെന്ന് ലൂസിഫറിലൂടെ പൃഥ്വിരാജ് തെളിയിച്ചു. ചിത്രത്തിലെ നായകൻ മോ​ഹൻലാൽ ഉൾപ്പടെ നിരവധി പേരാണ് പൃഥ്വിയുടെ മികവിനെ പുകഴ്ത്തി രം​ഗത്തെത്തിയത്. തീയെറ്ററുകളെ ഇളക്കിമറിച്ച രം​ഗങ്ങളിലൊന്നാണ് ബാരിക്കേഡുകൾ കടന്നുള്ള മോഹൻലാലിന്റെ വരവ്. രണ്ടായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു രം​ഗം. ഈ രം​ഗം ഷൂട്ട് ചെയ്തതിനെക്കുറിച്ചുള്ള സഹസംവിധായകൻ ജിനു എം ആനന്ദിന്റെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. പൃഥ്വിരാജിന്റെ കൃത്യതയാർ ഇടപെടലുകളെക്കുറിച്ച് വ്യക്തമാക്കുന്നതാണ് കുറിപ്പ്.

ജിനുവിന്റെ പോസ്റ്റ് വായിക്കാം

ഹോ... ഈ സീൻ എടുക്കുമ്പോൾ ബാരിക്കേഡിനു പുറകിലായി ഞാൻ നോക്കി നിൽപ്പുണ്ടായിരുന്നു... വല്ലാത്ത ഒരു അനുഭവമായിരുന്നു... ആദ്യ ഷോട്ട് പൃഥിരാജ് മൈക്കിൽ ഉറക്കെ പറഞ്ഞു, ആരാണ് ഈ രണ്ട് ബാരിക്കേഡു വലിച്ചു തുറക്കാൻ പോകുന്നത്. ആരായാലും അത് കറക്ട് ടൈമിങ് ആയിരിക്കണം കേട്ടോ... ഷോട്ട് തുടങ്ങി ബാരിക്കേഡ് കൃത്യതയോടെ വലിച്ചു, ഉടനെ അതാ മൈക്കിലൂടെ ഒരു ശബ്ദം...കട്ട്.... പൃഥി പറഞ്ഞു, ‘സുജിത്തേ ,ആ ഫോക്കസ് ഒന്ന് ചെക്ക് ചെയ്യൂ’... അങ്ങനെ ലാലേട്ടൻ മുന്നിലേക്ക് ഒറ്റയ്ക്ക് നടന്ന് വന്ന് നിന്നു എന്നിട്ട് ക്യാമാറാ ടീമിനോട് പറഞ്ഞു.. മോനേ ഇവിടെ മതിയോ.. ഫോക്കസ് എടുത്തോ.... അടുത്ത ഷോട്ടിൽ സംഭവം ക്ലിയർ...പൃഥിയുടെ വളരെ കൃത്യതയാർന്ന ഇടപെടലുകളും, ലാലേട്ടന്റെ അഭിനയവും അങ്ങനെ തൊട്ടടുത്ത് നിന്ന് കണ്ടു... ഒരു സഹസംവിധായകനായ എനിക്ക് ഒരു സംവിധായകനാകാനുള്ള എല്ലാ പ്രചോദനവും വളരെ കുറച്ച് സമയം കൊണ്ട് കുറച്ച് കൂടുതൽ അപ്പോൾ അവിടെ നിന്നും എനിക്ക് കിട്ടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com