ഇന്ത്യയിലെ ആദ്യ ലസ്ബിയൻ ക്രൈം ആക്ഷൻ ചിത്രം; ഡെയ്ഞ്ചറസുമായി രാം ​ഗോപാൽ വർമ

അപ്സരയുടേയും നൈനയുടേയും ഇഴുകിചേർന്നുള്ള പോസ്റ്ററുകളും ചിത്രങ്ങളും പങ്കുവെച്ചുകൊണ്ടായിരുന്നു സിനിമ പ്രഖ്യാപിച്ചത്
ഇന്ത്യയിലെ ആദ്യ ലസ്ബിയൻ ക്രൈം ആക്ഷൻ ചിത്രം; ഡെയ്ഞ്ചറസുമായി രാം ​ഗോപാൽ വർമ

ർണബ് ​ഗോസ്വാമിയെക്കുറിച്ചുള്ള സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ ചിത്രവുമായി രാം ​ഗോപാൽ വർമ. ഇന്ത്യയിൽ ഇതുവരെ പരീക്ഷിക്കാത്ത ലസ്ബിയൻ ക്രൈം ആക്ഷൻ സിനിമയാണ് ആർജിവി പ്രഖ്യാപിച്ചിരിക്കുന്നത്. 'ഡെയ്ഞ്ചറസ്' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്​ ​ഗ്ലാമർ മോഡലുകളായ  അപ്‍സര റാണിയും നൈന ഗാംഗുലിയുമാണ്.

അപ്സരയുടേയും നൈനയുടേയും ഇഴുകിചേർന്നുള്ള പോസ്റ്ററുകളും ചിത്രങ്ങളും പങ്കുവെച്ചുകൊണ്ടായിരുന്നു സിനിമ പ്രഖ്യാപിച്ചത്. കരിയറിലെ ഏറ്റവും ആവേശമുള്ള പ്രോജക്ട് ആണെന്നാണ് അദ്ദേഹം പറഞ്ഞത്. 'അവരുടെ ബന്ധം പലരെയും കൊന്നു, പൊലീസുകാരും ഗുണ്ടകളുമടക്കം' എന്നാണ് പോസ്റ്ററില്‍ നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍. ഒരു ദുരുന്ത പ്രണയ കഥയാണ് ഡെയ്ഞ്ചർ എന്നാണ് രാം ​ഗോപാൽ വർമ കുറിക്കുന്നത്. സുപ്രീംകോടതി ഭാഗികമായി റദ്ദാക്കിയ 377-ാം വകുപ്പിന്‍റെ കാര്യം സൂചിപ്പിച്ച രാം ഗോപാല്‍ വര്‍മ്മ എല്‍ജിബിടി സമൂഹത്തിന് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെ സാംസ്‍കാരികമായി മറികടക്കാനുള്ള ശ്രമമായിരിക്കും ചിത്രമെന്നും വ്യക്തമാക്കുന്നു.

ലോക്ക്ഡൗണിൽ സിനിമ രം​ഗം പ്രതിസന്ധി നേരിടുമ്പോൾ ഇതൊന്നും ബാധിക്കാത്ത സംവിധായകനാണ് രാം ​ഗോപാൽ വർമ്മ. ഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ പത്ത് ടൈറ്റിലുകളാണ് ഒരുകാലത്ത് ബോളിവുഡിലെ മുന്‍നിര സംവിധായകനായിരുന്ന രാം ഗോപാല്‍ വര്‍മ്മ അനൗണ്‍സ് ചെയ്തത്. പ്രഖ്യാപിക്കുക മാത്രമല്ല ഈ കൊവിഡ് കാലത്തും അതില്‍ മൂന്നു ചിത്രങ്ങള്‍ ചിത്രീകരണം പൂര്‍ത്തിയാക്കി പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്തു. ആര്‍ജിവി വേള്‍ഡ്/ശ്രേയസ് ഇടി എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെ പേ ആന്‍റ് വാച്ച് രീതിയിലായിരുന്നു പ്രദര്‍ശനങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com