നിക്കിന് 'ഭാരമായി' പ്രിയങ്ക, പ്രിയതമയെ മുകളിലിരുത്തി പുഷ്അപ്പ്, ചിത്രം വൈറല്‍

ഭര്‍ത്താവ് നിക്ക് വ്യായാമത്തിലേര്‍പ്പെട്ടിരിക്കുന്ന ചിത്രമാണ് പ്രിയങ്ക പങ്കുവച്ചത്
നിക്കിന് 'ഭാരമായി' പ്രിയങ്ക, പ്രിയതമയെ മുകളിലിരുത്തി പുഷ്അപ്പ്, ചിത്രം വൈറല്‍

ലോക്ക്ഡൗണ്‍ കാലം പിന്നിട്ടതോടെ താരങ്ങളുടെ ദിനചര്യയും വ്യായാമ രീതികളുമൊക്കെ ആരാധകര്‍ക്ക് ഏറെക്കുറെ പരിചിതമാണ്. എന്നാലിപ്പോള്‍ തികച്ചും വ്യത്യസ്തമായ ഒരു വ്യായാമശീലം പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ഭര്‍ത്താവ് നിക്ക് വ്യായാമത്തിലേര്‍പ്പെട്ടിരിക്കുന്ന ചിത്രമാണ് പ്രിയങ്ക പങ്കുവച്ചത്. നിക്കിന്റെ മീതെ പ്രിയങ്ക നിലയുറപ്പിച്ചതാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.

തങ്ങളുടെ ഇഷ്ട വ്യായാമം പുഷ്അപ്പ് ആണെന്ന അടിക്കുറിപ്പോടെ പ്രിയങ്ക തന്നെയാണ് ചിത്രം പുറത്തുവിട്ടത്. നിക്ക് ചിട്ടയായ വ്യായാമം നടത്തുമ്പോള്‍ മുഖത്ത് ഒരു കുസൃതി ചിരിയോടെ ഭര്‍ത്താവിന് ഭാരമായി ഇരുന്നുകൊടുക്കുകയാണ് പ്രിയങ്ക. ഇരുവരും ഒന്നിച്ചു വ്യായാമം ചെയ്യുന്നതിനിടെ പകര്‍ത്തിയ ചിത്രമാണ് ഇത്. വ്യായാമ വേഷങ്ങളിലാണ് നിക്കിനെയും പ്രിയങ്കയെയും കാണാന്‍ കഴിയുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com