നിർമാതാവ് വി സ്വാമിനാഥൻ കോവിഡ് ബാധിച്ച് മരിച്ചു

നിർമാതാവ് വി സ്വാമിനാഥൻ കോവിഡ് ബാധിച്ച് മരിച്ചു
നിർമാതാവ് വി സ്വാമിനാഥൻ കോവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ: വെറ്ററൻ തമിഴ് നിർമാതാവ് വി സ്വാമിനാഥൻ (67) കോവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. 

തമിഴ്നാട്ടിലെ പ്രശസ്ത പ്രൊഡക്ഷൻ ഹൗസായ ലക്ഷ്മി മൂവി മേക്കേഴ്സിന്റെ ഉടമയായിരുന്നു സ്വാമിനാഥൻ. കെ മുരളീധരൻ, ജി വേണുഗോപാൽ എന്നിവരും കമ്പനി ഉടമകളാണ്. അ​ദ്ദേഹത്തിന്റെ നിര്യാണത്തിൽ സംവിധായകൻ പൊന്റാം, ശന്തനു ഭാഗ്യരാജ് തുടങ്ങിയവർ ആദരാഞ്ജലികൾ നേർന്നു.

ഭാര്യ ലളിത. അശോക്, അശ്വിൻ എന്നിവരാണ് മക്കൾ. അശ്വിൻ (കുംകി അശ്വിൻ) തമിഴ് സിനിമാ നടനാണ്. ലോക്ഡൗണിനിടെയാണ് അശ്വിൻ വിവാഹിതനായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com