മോഹൻലാൽ കോവിഡ് നെ​ഗറ്റീവ് ; ദൃശ്യം-2 ഷൂട്ടിങ്ങ് സെപ്റ്റംബറിൽ

ഓണവുമായി ബന്ധപ്പെട്ട് ചില ചാനൽ പ്രോ​ഗ്രാം ഷൂട്ടിങ്ങുകൾ പൂർത്തിയാക്കി മോഹൻലാൽ വീണ്ടും ചെന്നൈയിലേക്ക് പോകും
മോഹൻലാൽ കോവിഡ് നെ​ഗറ്റീവ് ; ദൃശ്യം-2 ഷൂട്ടിങ്ങ് സെപ്റ്റംബറിൽ

തിരുവനന്തപുരം : സൂപ്പർതാരം മോഹൻലാലിന്റെ കോവിഡ് പരിശോധനാഫലം നെ​ഗറ്റീവ്. ചെന്നൈയിൽ നിന്ന് കേരളത്തിൽ എത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു മോഹൻലാൽ. കോവിഡ് ഫലം നെഗറ്റീവ് ആയതോടെ കൊച്ചിയിലുള്ള അമ്മയെ കാണാനാകും മോഹൻലാൽ ആദ്യം പോകുക. 

ഓണവുമായി ബന്ധപ്പെട്ട് ചില ചാനൽ പ്രോ​ഗ്രാം ഷൂട്ടിങ്ങുകൾ പൂർത്തിയാക്കി മോഹൻലാൽ വീണ്ടും ചെന്നൈയിലേക്ക് പോകും. ലാലിന്റെ പുതിയ  ചിത്രമായ ദൃശ്യം 2 സെപ്റ്റംബർ 7-നു ചിത്രീകരണം ആരംഭിക്കും. ജീത്തു ജോസഫ് ഒരുക്കുന്ന ഈ ചിത്രം കോവിഡ് ഭീഷണി മാറിയാൽ ഡിസംബറിൽ റിലീസ് ചെയ്‌തേക്കും. 

നാലു മാസത്തെ ചെന്നൈ ജീവിതത്തിനു ശേഷം ജൂലൈ 20ഓടെയാണ് മോഹൻലാൽ കേരളത്തിൽ മടങ്ങി എത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കി മോഹൻലാൽ വീണ്ടും സിനിമാരം​ഗത്ത് സജീവമാകുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com