ഷാരൂഖ് ഖാന്റെ ഓഫീസ് കെട്ടിടം ഇനി കോവിഡ് ഐസിയു; പ്രവർത്തനം ആരംഭിച്ചു

അത്യാസന്ന നിലയിലുള്ള രോഗികൾക്ക് വെൻറിലേറ്റർ അടക്കമുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്
ഷാരൂഖ് ഖാന്റെ ഓഫീസ് കെട്ടിടം ഇനി കോവിഡ് ഐസിയു; പ്രവർത്തനം ആരംഭിച്ചു

ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ ഓഫീസ് കെട്ടിടം കോവിഡ് രോ​ഗികൾക്കുള്ള തീവ്രപരിചരണ വിഭാ​ഗമാക്കി. ഓഗസ്റ്റ് എട്ട് മുതൽ 15 ബെഡ്ഡുകളുള്ള ഐസിയു  ഈ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. അത്യാസന്ന നിലയിലുള്ള രോഗികൾക്ക് വെൻറിലേറ്റർ അടക്കമുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

നേരത്തെ രാജ്യത്ത് കോവിഡ് വ്യാപകമായി തുടങ്ങിയപ്പോൾ താരത്തിന്റെ ഓഫീസ് കെട്ടിടം ഐസൊലേഷൻ കേന്ദ്രമായി ഉപയോ​ഗിക്കാൻ വിട്ടുനൽകിയിരുന്നു. പിന്നീട് ജൂലൈ 15 മുതൽ ഇവിടെ ഐസിയു ആക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ബ്രിഹാൻ  മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ഹിന്ദുജ ആശുപത്രിയുടേയും ഷാരൂഖിൻറെ മീർ ഫൌണ്ടേഷൻറെയും ശ്രമഫലമായാണ് ഓഫീസ് കെട്ടിടം ഐസിയു ആക്കിയത്.

ഐസൊലേഷൻ കേന്ദ്രമായി പ്രവർത്തിച്ചുരുന്നപ്പോൾ 66 രോഗികളെയാണ് ഇവിടെ പ്രവേശിപ്പിച്ചത്. ഇതിൽ 54 പേർ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. ബാക്കി 12 പേരെ വേണ്ട സൗകര്യമുള്ള ഇടങ്ങളിലേക്ക് മാറ്റിയതിന് ശേഷമാണ് ഐസിയു നിർമ്മിക്കാനുള്ള ജോലികൾ തുടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com