'ഇത് നിനക്കു വേണ്ടിയാണ്', മഹേഷ് ബാബുവിന് പിറന്നാൾ സമ്മാനമായി മരം നട്ട് വിജയ്; കയ്യടിച്ച് ആരാധകർ

മഹേഷ് ബാബുവിനെ ടാ​ഗ് ചെയ്തുകൊണ്ട് നിനക്കുവേണ്ടിയാണ് എന്നാണ് താരം കുറിച്ചത്
'ഇത് നിനക്കു വേണ്ടിയാണ്', മഹേഷ് ബാബുവിന് പിറന്നാൾ സമ്മാനമായി മരം നട്ട് വിജയ്; കയ്യടിച്ച് ആരാധകർ

തെന്നിന്ത്യൻതാരം മഹേഷ് ബാബുവിന്റെ പിറന്നാൾ ദിനത്തിൽ മരം നട്ട് സൂപ്പർതാരം വിജയ്. മഹേഷ് ബാബു ട്വിറ്ററിൽ പങ്കുവച്ച ഗ്രീൻ ഇന്ത്യ ചലഞ്ച് ഏറ്റെടുത്താണ് വിജയ് വീടിനു മുന്നിൽ മരം നട്ടത്. മരം നടുന്നതിന്റെ ചിത്രങ്ങൾ വിജയ് ട്വിറ്ററിലൂടെ പങ്കുവെച്ചു.

മഹേഷ് ബാബുവിനെ ടാ​ഗ് ചെയ്തുകൊണ്ട് നിനക്കുവേണ്ടിയാണ് എന്നാണ് താരം കുറിച്ചത്. ഇന്ത്യയെ ഹരിതാഭമാക്കാനും നല്ല ആരോ​ഗ്യത്തിനും എന്നും താരം കുറിച്ചിട്ടുണ്ട്. എന്തായാലും താരത്തിന്റെ മരം നടലിനെ ആരാധകർ നെഞ്ചിലേറ്റിയിരിക്കുകയാണ്. നിരവധി ആരാധകരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയത്.

കഴിഞ്ഞ ദിവസമാണ് മഹേഷ് ബാബു തന്റെ പിറന്നാൾ ആഘോഷിച്ചത്. വീടിനു മുന്നിൽ മരം നട്ടുകൊണ്ട് ഇതിലും മികച്ച രീതിയിൽ തനിക്ക് പിറന്നാൾ ആഘോഷിക്കാനാവില്ല എന്നാണ് അദ്ദേഹം കുറിച്ചത്. തന്റെ ​ഗ്രീൻ ഇന്ത്യ ചലഞ്ചിലേക്ക് വിജയ്, ജൂനിയർ എൻടിആർ, ശ്രുതി ഹസൻ എന്നിവരെ വെല്ലുവിളിക്കുകയും ചെയ്തു. ഇഐഎ 2020 രാജ്യമെങ്ങും വലിയ ചർച്ചയാവുന്നതിനിടയിലാണ് തെന്നിന്ത്യൻ സൂപ്പർതാരങ്ങൾ പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത എടുത്തുപറഞ്ഞുകൊണ്ട് രം​ഗത്തുവരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com