ഭര്‍ത്താവിന്റെ ഷര്‍ട്ട് കടമെടുത്ത് കരീനയുടെ സ്‌റ്റൈലിഷ് ഫോട്ടോഷൂട്ട്; സെയിഫ് മികച്ച ഭര്‍ത്താവെന്നും താരം

താന്‍ ധരിച്ചിരുന്നത് സെയിഫിന്റെ ഷര്‍ട്ടാണെന്ന് കരീന തന്നെയാണ് വെളിപ്പെടുത്തിയത്
ഭര്‍ത്താവിന്റെ ഷര്‍ട്ട് കടമെടുത്ത് കരീനയുടെ സ്‌റ്റൈലിഷ് ഫോട്ടോഷൂട്ട്; സെയിഫ് മികച്ച ഭര്‍ത്താവെന്നും താരം


ബോളിവുഡിലെ സ്‌റ്റൈലിഷ് നടിയായ കരീന കപൂറിന്റെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് ഏറെ പ്രിയമാണ്. ഇപ്പോഴിതാ നടിയുടെ ഒരു പുതിയ ഫോട്ടോഷൂട്ട് കണ്ട് അമ്പരന്നിരിക്കുകയാണ് അവര്‍. താരം അണിഞ്ഞ വസ്ത്രത്തെക്കുറിച്ചുള്ള രഹസ്യമാണ് ആരാധകരില്‍ അതിശയമുണ്ടാക്കിയത്. ഭര്‍ത്താവും നടനുമായ സെയിഫ് അലി ഖാന്റെ ഷര്‍ട്ടാണ് കരീന ഫോട്ടോഷൂട്ടിനായി ഉപയോഗിച്ചത്.

താന്‍ ധരിച്ചിരുന്നത് സെയിഫിന്റെ ഷര്‍ട്ടാണെന്ന് കരീന തന്നെയാണ് വെളിപ്പെടുത്തിയത്. ഒരു മാസികയ്ക്കായി നടത്തിയ ഫോട്ടോഷൂട്ടിലാണ് നടി സെയിഫിന്റെ ഷര്‍ട്ടുകള്‍ കടമെടുത്തത്. കവര്‍ ഫോട്ടോയില്‍ നീല ഷര്‍ട്ടും അകത്തെ ചിത്രങ്ങളില്‍ വെള്ള ഷര്‍ട്ടും ധരിച്ച് നടിയെ കാണാം. ഫോട്ടോഷൂട്ടിന്റെ ഒരു വിഡിയോയും കരീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. തനിക്ക് ഷര്‍ട്ടുകള്‍ കടം നല്‍കിയതിന് സെയിഫിന് നന്ദി പറഞ്ഞതിനൊപ്പം നടന്റെ ഫോട്ടോഗ്രഫി കഴിവിനെ പ്രശംസിക്കാനും കരീന മറന്നില്ല.

സെയിഫിനൊപ്പം ഷൂട്ടിനായി ഒരുങ്ങുന്നതിന്റെ വിഡിയോയും കഴിഞ്ഞ ദിവസം കരീന പങ്കുവച്ചിരുന്നു. "ഷൂട്ട് ഡേ വിത്ത് ഹസ്ബന്റ്" എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com