'സ്വന്തം സന്തോഷത്തിനുവേണ്ടി മറ്റുള്ളവരെ ന​ഗ്നനാക്കുന്നവൻ'; അര്‍ണബ് ദ ന്യൂസ് പ്രോസ്റ്റിറ്റ്യൂട്ടിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ആർജിവി

രാത്രി ഒൻപതുമണിക്ക് അർണബിന്റെ ചാനൽ ചർച്ച തുടങ്ങുന്നതിന് ഒൻപത് മിനിറ്റ് മുൻപാണ് പോസ്റ്റർ പുറത്തുവിട്ടത്
'സ്വന്തം സന്തോഷത്തിനുവേണ്ടി മറ്റുള്ളവരെ ന​ഗ്നനാക്കുന്നവൻ'; അര്‍ണബ് ദ ന്യൂസ് പ്രോസ്റ്റിറ്റ്യൂട്ടിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ആർജിവി

മാധ്യമപ്രവര്‍ത്തകനും റിപ്പബ്ലിക് ചാനല്‍ എഡിറ്ററുമായ അര്‍ണബ് ഗോസ്വാമിയെക്കുറിച്ചുള്ള പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് സംവിധായകൻ രാം​ഗോപാൽ വർമ. രാത്രി ഒൻപതുമണിക്ക് അർണബിന്റെ ചാനൽ ചർച്ച തുടങ്ങുന്നതിന് ഒൻപത് മിനിറ്റ് മുൻപാണ് പോസ്റ്റർ പുറത്തുവിട്ടത്. അര്‍ണബ് ദ് ന്യൂസ് പ്രോസ്റ്റിറ്റ്യൂട്ട് എന്നാണ് ചിത്രത്തിന്റെ പേര്.

അർണബിനെ ആക്ഷേപിച്ചുകൊണ്ടാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. സാധാരണ പ്രോസ്റ്റിറ്റ്യൂട്ട് മറ്റുള്ളവരെ സന്തോഷിപ്പിക്കാനായി സ്വന്തം വസ്ത്രംഉരിയും എന്നാൽ ഇവൻ സ്വയം സന്തോഷിക്കാൻ മറ്റുള്ളവരെ ന​ഗ്നരാക്കും, അതാണ് വ്യത്യാസം- എന്ന അടിക്കുറിപ്പിലാണ് പോസ്റ്റർ പങ്കുവെച്ചത്. അർണബിന്റെ മുഖത്തോടുകൂടിയാണ് പോസ്റ്റർ എത്തിയിരിക്കുന്നത്. 

മാധ്യമപ്രവര്‍ത്തകനും റിപ്പബ്ലിക് ചാനല്‍ എഡിറ്ററുമായ അര്‍ണബ് ഗോസ്വാമിയെക്കുറിച്ചാണ് രാംഗോപാല്‍ വര്‍മയുടെ അടുത്ത സിനിമ.  ഓഗസ്റ്റ് പന്ത്രണ്ടിന് അര്‍ണബ് ഗോസ്വാമിയുടെ ചാനല്‍ ചർച്ച തുടങ്ങുന്ന 9 മണിക്ക് 9 മിനുട്ട് മുമ്പ് അര്‍ണബ് ദ് ന്യൂസ് പ്രോസ്റ്റിറ്റ്യൂട്ട് എന്ന പേരിലുള്ള സിനിമയുടെ ഫസ്റ്റ്‌ലുക്ക് വര്‍മ പുറത്തുവിടുകയുണ്ടായി. 

നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധിപ്പിച്ച് ബോളിവുഡിനെ ക്രിമിനല്‍ പശ്ചാത്തലമുള്ള സിനിമാ മേഖലയായി വിശേഷിപ്പിച്ചതിനുള്ള മറുപടിയാണ് ആര്‍ജിവിയുടെ ഈ സിനിമ. സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിന് പിന്നാലെ ഹിന്ദി സിനിമാ മേഖലയെ കുറിച്ച് അർണബ് രൂക്ഷ വിമർശനം നടത്തിയിരുന്നു. അര്‍ണബ്, ദ് ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട് എന്ന പേര് തീരുമാനിക്കുണ്ടായ കാരണവും ആർജിവി വ്യക്തമാക്കി. അദ്ദേഹത്തെ വിശദമായി പഠിച്ച ശേഷം, ടാഗ്ലൈൻ ന്യൂസ് പിമ്പാണോ ന്യൂസ് പ്രൊസ്റ്റിറ്റിയൂഡ് ആണാ വേണ്ടതെന്ന് ആലോചിച്ചു, രണ്ടും പ്രസക്തമാണെങ്കിലും ഞാൻ ഒടുവിൽ പ്രോസ്റ്റിറ്റിയൂഡ് മതിയെന്ന് തീരുമാനിച്ചു എന്നായിരുന്നു കുറിപ്പ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com