'ടൊവിനോ സിനിമയുടെ വ്യാജപ്പതിപ്പ് ഇറക്കിയ സ്റ്റുഡിയോ ഏതാണ്? ആന്റോ ജോസഫ് പറയണം'; കുറിപ്പുമായി നിർമാതാവ്

ചിത്രത്തിന് പൈറസി ഭീഷണി നിലനിൽക്കുന്നതിനാലാണ് ഓൺലൈൻ റിലീസ് അനുവദിച്ചത്
'ടൊവിനോ സിനിമയുടെ വ്യാജപ്പതിപ്പ് ഇറക്കിയ സ്റ്റുഡിയോ ഏതാണ്? ആന്റോ ജോസഫ് പറയണം'; കുറിപ്പുമായി നിർമാതാവ്

ടൊവിനോ തോമസ് നായകനായി എത്തുന്ന കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സിന് ഓൺലൈൻ റിലീസിന് തീയെറ്ററർ ഉടമകളുടെ സംഘടനയായ ഫിയോക്ക് അനുവാദം നൽകിയതുമായി ബന്ധപ്പെട്ട ചർച്ചകൾ ചൂടുപിടിക്കുകയാണ്.  ചിത്രത്തിന് പൈറസി ഭീഷണി നിലനിൽക്കുന്നതിനാലാണ് ഓൺലൈൻ റിലീസ് അനുവദിച്ചത്. എന്നാൽ മറ്റു സിനിമകൾ ഓൺലൈനിൽ റിലീസ് ചെയ്താൽ പിന്നീട് സഹകരിക്കില്ലെന്ന മുന്നറിയിപ്പും ഫിയോക്ക് നൽകി. തുടർന്ന് തീയെറ്റർ ഉടമകളെ വിമർശിച്ചുകൊണ്ട് ആഷിഖ് അബു, ആഷിഖ് ഉസ്മാൻ ഉൾപ്പടെയുള്ളവർ രം​ഗത്തെത്തി. ഇപ്പോൾ ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറക്കിയത് ആരാണെന്ന് വ്യക്തമാക്കണമെന്ന് പറഞ്ഞുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് ഷിബു ജി സുശീലൻ. സ്റ്റുഡിയോയിൽ നിന്നാണ് പൈറസി പോയത് അങ്ങനെയെങ്കിൽ അത് ഏത് സ്റ്റുഡിയോ ആണെന്ന് പറയാനാണ് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ ആന്റോ ജോസഫിനോട് ഷിബു ആവശ്യപ്പെടുന്നത്. സ്റ്റുഡിയോയ്ക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം പറയുന്നു.

ഷിബു ജി സുശീലന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്

ആന്റോ ജോസഫ് നിർമിച്ച ടോവിനോ നായകൻ ആയ കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് എന്ന സിനിമയുടെ പൈറസി ഏതു സ്റ്റുഡിയോയിൽ നിന്ന് ആണ് പോയത് ?

ആ സ്റ്റുഡിയോക്ക് എതിരെ കേസ് ഫയൽ ചെയ്‌തോ ? അങ്ങനെ ഒരു സ്റ്റുഡിയോ ഉണ്ടെങ്കിൽ അവിടെ എങ്ങനെ സിനിമ ഇനി വിശ്വസിച്ചു വർക്ക്‌ ചെയ്യാൻ കൊടുക്കും. സ്റ്റുഡിയോയിൽ നിന്ന് പൈറസി പോയി എങ്കിൽ ആ സ്റ്റുഡിയോയുടെ പേര് ഏത് ?

അല്ലെങ്കിൽ വേറെ എങ്ങനെ പൈറസി ഇറങ്ങി ..ഏതായാലും ഇപ്പോൾ ഈ സിനിമയിൽ ബെന്ധപെട്ടവർ വഴി അല്ലെ പൈറസി ഇറങ്ങുള്ളൂ ..പ്രേക്ഷകർ വഴി വരാൻ സാധ്യത ഇല്ല ..അപ്പോൾ 100% പേര് പ്രൊഡ്യൂസർ പറയാൻ ബാധ്യസ്ഥൻ ആണ് ...

ഒരു സിനിമ പ്രവർത്തകൻ എന്ന നിലയിൽ ഈ പൈറസിയുടെ സത്യാവസ്ഥ അറിയാൻ ആഗ്രഹം ഉണ്ട് ..

#പൈറസി ഇറക്കിയ സ്റ്റുഡിയോഏത്?

പ്രൊഡ്യൂസഴ്സ് അസോസിയേഷൻ വ്യക്തമായി ഈ സ്റ്റുഡിയോയുടെ പേരിൽ നടപടി എടുക്കേണ്ടത് അല്ലെ ? സ്റ്റുഡിയോയിൽ നിന്ന് അല്ലെങ്കിൽ എങ്ങനെ പൈറസി ഇറങ്ങി ...അത് കൂടി വ്യക്തമായി പറയുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com