'അബ്ബയ്ക്കും ഉമ്മയ്ക്കും അരികിലിരുന്ന് അന്ന് ഋതു കണ്ട ഓർമ'; അപ്പുക്കായുടെ ഏറ്റവും വലിയ ആരാധകൻ പറയുന്നു

2009 ആഗസ്റ്റ് 14ന് റിലീസ് ചെയ്ത ശ്യാമപ്രസാദ് ചിത്രം ഋതുവിലൂടെയാണ് ആസിഫ് മലയാള സിനിമയിലേക്ക് എത്തുന്നത്
'അബ്ബയ്ക്കും ഉമ്മയ്ക്കും അരികിലിരുന്ന് അന്ന് ഋതു കണ്ട ഓർമ'; അപ്പുക്കായുടെ ഏറ്റവും വലിയ ആരാധകൻ പറയുന്നു

യുവതാരം ആസിഫ് അലി സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ട് 11 വർഷമാവുകയാണ്. 2009 ആഗസ്റ്റ് 14ന് റിലീസ് ചെയ്ത ശ്യാമപ്രസാദ് ചിത്രം ഋതുവിലൂടെയാണ് ആസിഫ് മലയാള സിനിമയിലേക്ക് എത്തുന്നത്. 11 വർഷമാവുമ്പോൽ മലയാളത്തിലെ മികച്ച അഭിനേതാവായി ആസിഫ് വളർന്നു കഴിഞ്ഞു. ആസിഫ് അലിയുടെ സ്പെഷ്യൽ ദിനത്തിൽ സഹോദരനും നടനുമായ അസ്കർ അലിയുടെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. തന്നെ സിനിമ സ്വപ്നം കാണാനും അതിനുവേണ്ടി ജീവിക്കാനും പഠിപ്പിച്ചത് ആസിഫാണ് എന്നാണ് പറയുന്നത്. അപ്പുക്കായ്ക്ക് കരിയറിൽ ഇനിയുമിനിയും വിജയങ്ങളുണ്ടാകട്ടെയെന്നും അസ്കർ കുറിച്ചു. സഹോദരന്റെ ഏറ്റവും വലിയ ആരാധകൻ താനാണെന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

അസ്കർ അലിയുടെ കുറിപ്പ് വായിക്കാം

'ഈ ദിവസം അന്ന് തീയേറ്ററിൽ അബ്ബയ്ക്കും ഉമ്മയ്ക്കും അരികിലിരുന്ന് ഋതു കാണുന്നതാണ് എനിക്കോർമ്മ വരുന്നത്. എന്റെ കണ്ണുകളിലെ ആകാംക്ഷയും ഉത്സാഹവുമെല്ലാം ഞാൻ ഓർക്കുന്നു. നിങ്ങൾക്കരികിൽ നിന്ന് നിങ്ങളുടെ വിജയവും വഴിത്തിരിവുകളുമെല്ലാം കടൽത്തിരമാലകൾ ആസ്വദിക്കുന്ന കൊച്ചുകുട്ടിയെന്ന പോലെ ഞാൻ ആസ്വദിക്കുകയായിരുന്നു. എന്റെ അധ്യാപകനാണ്, മെന്ററാണ്.. ഒരു സൂപ്പർഹീറോയെക്കാൾ വലിയ സാന്നിധ്യമാണ്. സിനിമ സ്വപ്നം കാണാനും സംസാരിക്കാനും സിനിമയ്ക്കു വേണ്ടി ജീവിക്കാനും എന്നെ പഠിപ്പിച്ച വ്യക്തിയാണ്. അപ്പുക്കാ.. കരിയറിൽ ഇനിയുമിനിയും വിജയങ്ങളുണ്ടാകട്ടെ... ഇക്ക നൽകുന്ന സ്നേഹം ആസ്വദിക്കാനും കൂടെ ചേർന്നുനിൽക്കാനും തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. ആസിഫ് അലിയുടെ ഏറ്റവും വലിയ ആരാധകൻ'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com