'ഭാ​ഗ്യം വെറും വിശ്വാസം'; കീർത്തിയുടെ പുതിയ ചിത്രം ഗുഡ് ലക്ക് സഖിയുടെ ടീസർ കാണാം 

നടൻ പൃഥ്വിരാജാണ് ചിത്രത്തിൻ്റെ മലയാളം ടീസർ പുറത്ത് വിട്ടത്
'ഭാ​ഗ്യം വെറും വിശ്വാസം'; കീർത്തിയുടെ പുതിയ ചിത്രം ഗുഡ് ലക്ക് സഖിയുടെ ടീസർ കാണാം 

കീർത്തി സുരേഷ് നായികയാകുന്ന ഗുഡ് ലക്ക് സഖി എന്ന ബഹുഭാഷാ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. നടൻ പൃഥ്വിരാജാണ് ചിത്രത്തിൻ്റെ മലയാളം ടീസർ പുറത്ത് വിട്ടത്. ചിത്രത്തിൻ്റെ ഫ്രഷ് ലുക്ക് ഒരുപാടിഷ്ടമായെന്നും കീർത്തിയുടെ പുതിയ സിനിമ പൂർണ്ണ രൂപത്തിൽ കാണാൻ കാത്തിരിക്കുകയാണെന്നും ടീസർ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചു.

ദേശീയ അവാർഡ് ജേതാവായ നാഗേഷ് കുക്കുനൂർ ആണ് ഗുഡ് ലക്ക് സഖിയുടെ സംവിധായകൻ. ഭാ​ഗ്യം എന്നുത് വെറും വിശ്വാസമാണെന്നും നമ്മുടെ തലവര നിശ്ചയിക്കുന്നത് നമ്മൾ തന്നെയാണെന്നും ഗുഡ് ലക്ക് സഖി എന്ന ചിത്രത്തിൻ്റെ ടീസർ പറഞ്ഞുവെക്കുന്നു. ചിത്രം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ പുറത്തിറങ്ങും. ആദി പിനിസെട്ടി, ജഗപതി ബാബു, രാഹുൽ രാമകൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com