അന്‍പതാം പിറന്നാള്‍, ജീവിതത്തിലെ പ്രകാശമെന്ന് കരീന; നെറുകയില്‍ ചുംബിച്ച് സെയിഫും 

കഴിഞ്ഞ ആഴ്ചയാണ് രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താനും സെയിഫുമെന്ന് കരീന അറിയിച്ചത്
അന്‍പതാം പിറന്നാള്‍, ജീവിതത്തിലെ പ്രകാശമെന്ന് കരീന; നെറുകയില്‍ ചുംബിച്ച് സെയിഫും 

ടന്‍ സെയിഫ് അലി ഖാന്റെ 50-ാം പിറന്നാള്‍ ആഘോഷങ്ങളുടെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നടിയും ഭാര്യയുമായ കരീന കപൂര്‍. പിറന്നാള്‍ കേക്ക് മുറിക്കുന്ന സമയം പകര്‍ത്തിയ വിഡിയോയാണ് കരീന പുറത്തുവിട്ടിരിക്കുന്നത്. കരീനയുടെ നെറുകയില്‍ ചുംബിക്കുന്ന സെയിഫിനെ വിഡിയോയില്‍ കാണാം. എന്റെ ജീവിതത്തിലെ പ്രകാശത്തിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് വിഡിയോയ്‌ക്കൊപ്പം കരീന കുറിച്ചത്. 

കഴിഞ്ഞ ആഴ്ചയാണ് രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താനും സെയിഫുമെന്ന് കരീന അറിയിച്ചത്‌. ഇതിനുപിന്നാലെയാണ് പിറന്നാള്‍ ആഘോഷങ്ങളുടെ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. കരീനയുടെ സഹോദരി കരിഷ്മയും ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു. 

2012ല്‍ വിവാഹിതരായ കരീനയ്ക്കും സെയിഫിനും 2016ലാണ് ആദ്യ കുഞ്ഞ് പിറന്നത്. സോഷ്യല്‍ മീഡിയയിലടക്കം ഏറെ ആരാധകരുള്ള താരപുത്രനാണ് തൈമൂര്‍.

 
 
 
 
 
 
 
 
 
 
 
 
 

Happy birthday to the sparkle of my life

A post shared by Kareena Kapoor Khan (@kareenakapoorkhan) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com