'എസ് പിബി കൂടെയില്ലാത്ത ഒരു ദിവസം പോലുമില്ല, ദൈവത്തെപ്പോലെയാണ് കാണുന്നത്'; കണ്ണുനിറച്ച് ഖുശ്ബു; വിഡിയോ

തിരിച്ചുവരാനായി കോടിക്കണക്കിന് ആരാധകർക്കൊപ്പം താനും കാത്തിരിക്കുകയാണെന്നും നിറകണ്ണുകളോടെ ഖുശ്ബു പറഞ്ഞു
'എസ് പിബി കൂടെയില്ലാത്ത ഒരു ദിവസം പോലുമില്ല, ദൈവത്തെപ്പോലെയാണ് കാണുന്നത്'; കണ്ണുനിറച്ച് ഖുശ്ബു; വിഡിയോ

കോവിഡ് ബാധിച്ച് ​ഗുരുതരാവസ്ഥയിൽ കഴിയുന്ന ​ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സം​ഗീത പ്രേമികൾ. നിരവധി താരങ്ങളാണ് ഇതിനോടകം എസ്പിബിയുടെ സ്നേഹം പറഞ്ഞ് രം​ഗത്തെത്തിയത്. ഇപ്പോൾ വൈറലാവുന്നത് നടി ഖുശ്ബുവിന്റെ വാക്കുകളാണ്. എസ് പിബി തനിക്ക് ദൈവത്തെ പോലെയാണ് എന്നാണ് താരം വിഡിയോയിലൂടെ പറയുന്നത്. തിരിച്ചുവരാനായി കോടിക്കണക്കിന് ആരാധകർക്കൊപ്പം താനും കാത്തിരിക്കുകയാണെന്നും നിറകണ്ണുകളോടെ ഖുശ്ബു പറഞ്ഞു.

എസ്പിബി സാർ, എന്തു പറയണം എന്ന് അറിയില്ല.എന്നും കൂടെ ഉള്ള ആളാണ്. അദ്ദേഹം ഇല്ലാത്ത ജീവിതത്തെക്കുറിച്ച് ആലോചിക്കാനാകില്ല. എനിക്ക് ഒട്ടും പറ്റില്ല. രാവിലെ എഴുന്നേറ്റ് ദൈവത്തെ പ്രാര്‍ഥിക്കുന്നതുപോലെയാണ് എല്ലാ ദിവസവും അദ്ദേഹത്തിന്റെ പാട്ടുകള്‍ കേള്‍ക്കുന്നു. രാവിലെ എഴുന്നേൽക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുമ്പോഴും അദ്ദേഹത്തെ പാട്ട് കേട്ടുകൊണ്ടിരിക്കും. ഉറങ്ങുമ്പോള്‍ പാട്ടുകേള്‍ക്കുന്നു.  എനിക്ക് അദ്ദേഹം കടവൂള്‍ പോലെയാണ്. എന്റെ ഫോണില്‍ എസ്‍പിബി ദ ഗോഡ് എന്നാണ് എഴുതിയിരിക്കുന്നത്. ദൈവത്തെപ്പോലെയാണ് കാണുന്നത്. എന്നെപ്പോലെ ലോകത്ത് ഒട്ടേറെ ആള്‍ക്കാര്‍ കാത്തിരിക്കുന്നു. തിരിച്ചുവരവാനായി. കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം, ​ഗുരുതരാവസ്ഥയിലാണെന്നാണ് പറയുന്നത്. എന്നാൽ അദ്ദേഹം തിരിച്ചുവരും. തിരിച്ചുവന്ന് പാട്ടുപാടണം. അദ്ദേഹത്തെ കെട്ടിപ്പിടിക്കണം, പാട്ടു കേള്‍ക്കണം, അതുകൊണ്ട് നിങ്ങള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു. നിങ്ങള്‍ വരും. നിങ്ങള്‍ കരുത്തുള്ള ആളാണ്. ഞങ്ങള്‍ കാത്തിരിക്കുന്നു, നിങ്ങളെപ്പോലെ ഒരു മനുഷ്യനെ കാണാനാവില്ല. ഞങ്ങൾക്കായി തിരിച്ചുവരൂ- ഖുശ്‍ബു പറയുന്നു.

ഓഗസ്റ്റ് അഞ്ചിനാണ് എസ് പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹത്തിന്റെ  ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അതിതീവ്രവിഭാഗത്തിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രിയിലാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത്. വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശ പ്രകാര തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ചെന്നൈ അരുമ്പാക്കം നെൽസൺമാണിക്കം റോഡിലുള്ള എം.ജി.എം. ഹെൽത്ത് കെയർ ആശുപത്രിയിലാണ് എസ്.പി.ബി. ചികിത്സയിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com