സെയിഫിന്റെ പിറന്നാളിന് സില്‍ക്ക് കഫ്താനില്‍ തിളങ്ങി കരീന; വില?
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th August 2020 04:00 PM |
Last Updated: 17th August 2020 04:00 PM | A+A A- |
ഭര്‍ത്താവ് സെയിഫ് അലി ഖാന്റെ 50-ാം ജന്മദിനം ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് നടി കരീന കപൂര്‍. സ്‌പെഷ്യല്‍ കേക്കും വിഡിയോയും ഒക്കെയായി സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ് ആഘോഷനിമിഷങ്ങള്‍. ആഘോഷത്തിന്റെ ആരവം അടങ്ങിയതിന് പിന്നാലെ കരീന ധരിച്ചിരുന്ന വേഷത്തെക്കുറിച്ചായി ചര്‍ച്ചകള്‍ മുറുകി.
പ്രിന്റഡ് സില്‍ക്ക് കഫ്താനാണ് ഗര്‍ഭിണിയായ കരീനയുടെ വേഷം. രജദീബ് റണാവത്തിന്റെ ഡിസൈന്‍ ആണ് കരീന ധരിച്ചത്. 24,000രൂപയാണ് ഇതിന്റെ വില.
കഴിഞ്ഞ ആഴ്ചയാണ് രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താനും സെയിഫുമെന്ന് കരീന അറിയിച്ചത്. ഇതിനുപിന്നാലെയാണ് പിറന്നാള്‍ ആഘോഷങ്ങളുടെ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. കരീനയുടെ സഹോദരി കരിഷ്മയും ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു.
2012ല്‍ വിവാഹിതരായ കരീനയ്ക്കും സെയിഫിനും 2016ലാണ് ആദ്യ കുഞ്ഞ് പിറന്നത്. സോഷ്യല്‍ മീഡിയയിലടക്കം ഏറെ ആരാധകരുള്ള താരപുത്രനാണ് തൈമൂര്‍.