ചിത്രീകരണം തുടങ്ങിയാൽ പുറത്തു പോകാനാവില്ല, അഭിനേതാക്കളെ അടക്കം ക്വാറന്റീൻ ചെയ്യും; യുദ്ധകാല സന്നാഹത്തോടെ ദൃശ്യം 2

ചിത്രീകരണം തുടങ്ങിയാൽ പുറത്തു പോകാനാവില്ല, അഭിനേതാക്കളെ അടക്കം ക്വാറന്റീൻ ചെയ്യും; യുദ്ധകാല സന്നാഹത്തോടെ ദൃശ്യം 2

കോവിഡ് സമ്പര്‍ക്കവ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ കടുത്ത സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കി സെപ്റ്റംബര്‍ 14ന് തുടങ്ങാനാണ് തീരുമാനം


കോവിഡ് പ്രതിസന്ധിക്കിടെ മോഹൻലാൽ ചിത്രം ദൃശ്യം 2 ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യുദ്ധകാല സന്നാഹങ്ങളോടെയായിരിക്കും ഷൂട്ടിങ്. ചിത്രത്തിന്റെ അഭിനേതാക്കൾ ഉൾപ്പടെയുള്ളവരെ ഷൂട്ടിങ് കഴിയുന്നതുവരെ ക്ല്വാറന്റീൻ ചെയ്യും. കോവിഡ് സമ്പര്‍ക്കവ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ കടുത്ത സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കി സെപ്റ്റംബര്‍ 14ന് തുടങ്ങാനാണ് തീരുമാനം.

കോവിഡ് പരിശോധന നടത്തിയ ശേഷം മോഹന്‍ലാല്‍ അടക്കം ചിത്രത്തിലെ മുഴുവന്‍ പേര്‍ക്കും ഷൂട്ടിങ് ഷെഡ്യൂള്‍ തീരുന്നതുവരെ അതാത് സ്ഥലങ്ങളില്‍ ഒരൊറ്റ ഹോട്ടലില്‍ താമസം ഒരുക്കും. ഇവരുമായി സെറ്റിലേക്ക് ഭക്ഷണത്തിനടക്കമുള്ള സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും ഷൂട്ടിങ് സ്ഥലത്തേക്കുള്ള സുരക്ഷ ഒരുക്കുന്ന ടീമിനും പുറത്തുനിന്നുള്ളവര്‍ക്കുമോ ബന്ധപ്പെടാന്‍ സാഹചര്യമുണ്ടാകില്ല. ഷൂട്ടിങ് തീരുന്നതുവരെ സംഘത്തിലുള്ള ആര്‍ക്കും പുറത്തുപോകാനും അനുവാദമുണ്ടാകില്ല.

ചിത്രത്തിന്റെ ഷൂട്ട് ഓഗസ്റ്റ് 17ന് തുടങ്ങാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. സമ്പർക്ക് വ്യാപനത്തെ തുടർന്ന് ഷൂട്ടിങ് തുടങ്ങാൻ പ്രതിസന്ധി നിലനിന്നതോടെയാണ് അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും ക്വാറന്റീന്‍ ചെയ്യാമെന്ന പദ്ധതിയിലേക്ക് നീങ്ങുന്നത്. കൊച്ചിയിലെ പതിനാലുദിവസത്തെ ഷൂട്ടിങ്ങിന് ശേഷമാണ് സംഘം തൊടുപുഴയിലെ പ്രധാന ലൊക്കേഷനിലേക്ക് പോവുക. 

ചെലവേറിയ സുരക്ഷാസന്നാ​ഹങ്ങൾ ഒരുക്കി മോഹൻലാൽ ചിത്രം ആരംഭിക്കാനിരിക്കുകയാണെങ്കിലും മറ്റുള്ള ചിത്രങ്ങളുടെ ഷൂട്ടിങ് ഇപ്പോഴും പ്രതിസന്ധിയിലാണ്. പുതിയ ചിത്രങ്ങളുടെ രജിസ്ട്രേഷന് ഫിലിം ചേംബറും നിര്‍മാതാക്കളുടെ സംഘടനയും തുടക്കമിട്ടെങ്കിലും ഒരൊറ്റ ചിത്രം പോലും പുതിയതായി റജിസ്റ്റര്‍ ചെയ്തിട്ടില്ല. കോവിഡ് പ്രതിസന്ധിയെ തുടർന്ന് തീയെറ്റർ അടച്ചതോടെ അറുപത്തിയാറ് സിനിമകളാണ് പ്രേക്ഷകരിലേക്ക് എത്താനുള്ളത്. ഇതില്‍തന്നെ കൂടുതല്‍ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ റിലീസിന് തയാറെടുക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com