cuties
cuties

കുട്ടികളെ ലൈം​ഗികമായി ചിത്രീകരിച്ചുകൊണ്ട് സിനിമ പോസ്റ്റർ; വിമർശനം രൂക്ഷമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് നെറ്റ്ഫ്ലിക്സ്

പതിനൊന്ന് വയസ്സു മാത്രം പ്രായമുള്ള കുട്ടികളെ ലൈംഗികചുവയോടെ അവതരിപ്പിക്കുന്നതായിരുന്നു നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ പോസ്റ്റർ

സിനിമ പോസ്റ്ററിൽ കുട്ടികളെ ലൈം​ഗികമായി ചിത്രീകരിച്ചത് വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് ഓൺലൈൻ സ്ട്രീമിങ് ആപ്പായ നെറ്റ്ഫ്ലിക്സ്. ഫ്രഞ്ച് ചിത്രമായ ക്യൂട്ടീസിന്റെ പോസ്റ്ററാണ് ലൈം​ഗികത പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ​നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചത്. പോസ്റ്റർ പിൻവലിക്കണം എന്ന ആവശ്യം ശക്തമായതോടെയാണ് ക്ഷമാപണവുമായി രം​ഗത്തെത്തിയത്. 

ക്യൂട്ടീസിന് വേണ്ടി ചെയ്ത പോസ്റ്റര്‍ തെറ്റായിപ്പോയെന്നാണ് ട്വിറ്ററിലൂടെ നെറ്റ് ഫ്ലക്‌സ് പ്രതികരിച്ചത്. സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡ് നേടിയ ചിത്രത്തിനെ പ്രതിനിധീകരിക്കുന്നതായിരുന്നില്ല പോസ്റ്ററെന്നും അത് പരിഷ്‌കരിക്കുമെന്നും നെറ്റ്ഫ്ലിക്‌സ് വ്യക്തമാക്കി. ഡാൻസിനെ സ്നേഹിക്കുന്ന 11 വയസുകാരി പെൺകുട്ടി തന്റെ സ്വപ്നങ്ങൾ നേടിയെടുക്കാൻ നടത്തുന്ന പോരാട്ടമാണ് ചിത്രം. എന്നാൽ ഇതുമായി യാതൊരു ബന്ധവുമില്ലാതെ പതിനൊന്ന് വയസ്സു മാത്രം പ്രായമുള്ള കുട്ടികളെ ലൈംഗികചുവയോടെ അവതരിപ്പിക്കുന്നതായിരുന്നു നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ പോസ്റ്റർ. 

സിനിമ ശിശു ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും കുട്ടികളെ ലൈംഗികമായി ചിത്രീകരിക്കുന്നുവെന്നുമായിരുന്നു ആക്ഷേപം. ആയിരക്കണക്കിന് പേർ ചിത്രം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഓൺലൈൻ ക്യാംപെയ്നിൽ ഒപ്പ് വെച്ചിരുന്നു. മിഗ്നോൺസ് എന്നാണ് ചിത്രത്തിന്റെ യഥാർത്ഥ പേര്. സെപ്റ്റംബർ ഒമ്പതിനാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്നത്. ഇതിന് മുന്നോടിയായി പുറത്തുവിട്ട പോസ്റ്ററാണ് വിവാദങ്ങൾക്ക് കാരണമായത്. സുഡാൻ ഫിലിം ഫെസ്റ്റിവലിൽ ഈ വർഷം പ്രദർശിപ്പിച്ച ചിത്രം മികച്ച സംവിധാനത്തിനുള്ള അവാർഡ് നേടിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com